09
Apr 2026
Sun
09 Apr 2026 Sun
two dies in blast in Kunnamangalam

കോഴിക്കോട് കുന്നമംഗലത്ത് പടക്കനിര്‍മാണത്തിനിടെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. രാമനാട്ടുകര പാറമ്മല്‍ മഠത്തില്‍ പറമ്പില്‍ രാഹുല്‍(26), മുണ്ടിക്കല്‍ത്താഴം പുതിയോട്ടുമേത്തല്‍ രാഹുല്‍(27)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഷു ആഘോഷത്തിനായി പടക്കം നിര്‍മിക്കുന്നതിനിടെ ശനി രാത്രി പത്തോടെയാണ് സ്‌ഫോടനമുണ്ടായത്. മുണ്ടിക്കല്‍ താഴം പുതിയോട്ട് മീത്തല്‍ വിഷ്ണു, ഭാര്യ സിനി, മെഡിക്കല്‍ കോളജ് എടക്കണ്ടപ്പറമ്പത്ത് ഹിജിത് എന്നിവര്‍ക്കാണ് പരിക്ക്.

വിഷ്ണുവിന്റെ അനുജനും ഭാര്യാ സഹോദരനുമാണ് മരിച്ചത്. നാലുമാസം മുമ്പാണ് വിഷ്ണു സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തത്.

ALSO READ: ട്രംപിന്റെ അന്ത്യശാസന തള്ളി ഇറാന്‍; ആക്രമണത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്നു താക്കീത്