12
Nov 2026
Thu
12 Nov 2026 Thu
Sharjah Strengthens Global Publishing Partnerships

ഷാർജ ബുക്ക് അതോറിറ്റിയുടെ (SBA) ഏഴാമത് ഡയറക്ടർ ബോർഡ് യോഗം ചെയർപേഴ്‌സൺ ഷെയ്ഖ ബദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്നു. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ചായിരുന്നു യോഗം. രാജ്യാന്തര സാംസ്കാരിക പങ്കാളിത്തം, പ്രസാധനമേഖലയുടെ വളർച്ച, ഡിജിറ്റൽ നവീകരണം എന്നിവയിലെ നേട്ടങ്ങൾ വിലയിരുത്തിയ യോഗം, പുസ്തക-സാംസ്കാരിക രംഗത്ത് ഷാർജയുടെ ആഗോള സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2026 മേയിൽ വാർസോ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥി ബഹുമതി നേടിയ ഷാർജയുടെ പങ്കാളിത്തത്തിൽ 35 സാംസ്കാരിക പരിപാടികളും 28 ചർച്ചകളും 18 സംഗീതാവതരണങ്ങളും നടന്നതായി യോഗം വിലയിരുത്തി. ആറ് എമിറാത്തി പുസ്തകങ്ങൾ പോളിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു. ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിൽ 126 രാജ്യങ്ങളിൽനിന്നായി 1,888 പ്രസാധകർ പങ്കെടുത്തു. പകർപ്പവകാശ-വിവർത്തന അവകാശ കൈമാറ്റത്തിനായി 7,980 കൂടിക്കാഴ്ചകളും നടന്നു. മുൻവർഷത്തേക്കാൾ 140 ശതമാനത്തിലധികമാണ് വർധന.

പുതിയ പ്രസാധക സംരംഭങ്ങളെ പിന്തുണയ്ക്കുന്ന ഒൻഷുർ ഫണ്ടിന്റെ പ്രവർത്തനങ്ങളും യോഗം അവലോകനം ചെയ്തു. പ്രസാധന സാങ്കേതികവിദ്യാ കമ്പനികളിൽ നേരിട്ടുള്ള നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതികളും പരിഗണിച്ചു. പുസ്തകവിൽപ്പനയും വിപണിയിലെ പ്രവണതകളും വിലയിരുത്തുന്നതിനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും തീരുമാനിച്ചു. പുസ്തകവായന സമൂഹജീവിതത്തിന്റെ ഭാഗമാക്കുകയും പുതിയ തലമുറയിലേക്ക് സാംസ്കാരിക പ്രവർത്തനങ്ങൾ എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ഷെയ്ഖ ബദൂർ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക