06
Apr 2026
Mon
06 Apr 2026 Mon
Iran arrests 17 in West Azerbaijan over alleged links to US, Israel

അമേരിക്കയ്ക്കും ഇസ്രായേലിനും രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിവന്ന 17 പേരെ അറസ്റ്റ് ചെയ്തുവെന്ന് ഇറാന്‍ അറിയിച്ചു. വെസ്റ്റ് അസര്‍ബൈജാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നും അധികൃതര്‍ വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎസുമായോ അല്ലെങ്കില്‍ ഇസ്രായേലുമായോ ബന്ധമുള്ള സ്ഥാപനങ്ങള്‍ക്ക് അറസ്റ്റിലായവര്‍ സൈനിക കേന്ദ്രങ്ങളുടെയും സുരക്ഷാകേന്ദ്രങ്ങളുടെയുമൊക്കെ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മന്ത്രാലയത്തെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമം റിപോര്‍ട്ട് ചെയ്തു. ഡസന്‍കണക്കിന് പേരെയാണ് ഇതിനകം ഇറാന്‍ ചാരവൃത്തിക്കുറ്റത്തിന് പിടികൂടിയിട്ടുള്ളത്.

ALSO READ: അച്ഛനെയും മകനെയും കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുകൊന്ന 9 പോലീസുകാര്‍ക്ക് വധശിക്ഷ