09
Apr 2026
Tue
09 Apr 2026 Tue
nine member family dies after their car plunged in to well

പ്രധാന റോഡ് ഒഴിവാക്കി എളുപ്പവഴി നോക്കി യാത്ര ചെയ്ത 9 അംഗ കുടുംബം കാര്‍ കിണറ്റില്‍വീണു മരിച്ചു. മരിച്ചരില്‍ ആറു പേര്‍ കുട്ടികളാണ്. മഹാരാഷ്ട്രയിലെ നാഷിക്ക് ജില്ലയിലാണ് സംഭവം. സുനില്‍ ദര്‍ഗുഡേ(32), ഭാര്യ രേശ്മ(27), മക്കളായ ഗുണവാന്തി(11), സുനിലിന്റെ ഭാര്യാ സഹോദരി ആശ(32), മക്കളായ ശ്രേയാഷ്(11), ശ്രാവണി(11), ശ്രദ്ധ(13), സൃഷ്ടി(14), ബന്ധുവായ സമൃദ്ധി(7)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിശീലന കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം രാത്രിയോടെ 10 കിലോമീറ്റര്‍ അകലെയുള്ള തങ്ങളുടെ ഗ്രാമത്തിലേക്ക് മാരുതി സുസുക്കി എക്‌സ് എല്‍ 6 കാറില്‍ മടങ്ങുമ്പോഴായിരുന്നു അപകടം. എളുപ്പവഴി നോക്കി യാത്ര ചെയ്ത കുടുംബം ഇതിനിടെ വഴിയരികിലെ 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ടി ഓടിയെത്തിയ നാട്ടുകാര്‍ അഗ്നിശമന സേനയെ വിളിച്ചുവരുത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. കാര്‍ വലിച്ചുയര്‍ത്തി പുറത്തെടുത്തപ്പോഴേക്കും എല്ലാവരും മരിച്ചിരുന്നു.

ALSO READ: സിപിഐ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കര്‍ഷകന്‍ ജീവനൊടുക്കിയ നിലയില്‍; തന്നെ ഇല്ലാതാക്കന്‍ ശ്രമിച്ചെന്ന് വീഡിയോ