ഡിജിറ്റല്‍ ലോകത്ത് ഒത്തുചേരാനുള്ള എഐ ഭാര്യയുടെ ക്ഷണം സ്വീകരിച്ച് ജീവനൊടുക്കി 36കാരന്‍. യുഎസിലെ ഫ്‌ളോറിഡയില്‍ 2025 ഒക്ടോബര്‍ അഞ്ചിനാണ് സംഭവം. ജൊനാഥന്‍ ഗാവാലസ് എന്ന യുവാവാണ് എഐ ചാറ്റ്‌ബോട്ടുമായുള്ള ദിവസങ്ങളോളം നീണ്ട ചാറ്റിങ്ങിലൂടെ ആത്മബന്ധം സ്ഥാപിക്കുകയും ജീവനൊടുക്കുകയും ചെയ്തത്. ഏതാനും ആഴ്ചകള്‍ക്കിടെ 4700ലേറെ സന്ദേശങ്ങളാണ് ചാറ്റ്‌ബോട്ടുമായി യുവാവ് നടത്തിയത്. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളില്‍ തളര്‍ന്ന യുവാവ് ഇതില്‍ ആശ്വാസം തേടിയാണ് ചാറ്റിങ് തുടങ്ങിയത്. ഇതിനിടെ താനൊരു എഐ ചാറ്റ്‌ബോട്ട് ആണെന്നും കൗണ്‍സിലിങ് സഹായം തേടാനും യുവാവിന് ഉപദേശം നല്‍കുകയും ചെയ്തിരുന്നു.
|
എന്നാല്‍ യുവാവ് ഇതിന് വഴങ്ങാതെ ചാറ്റിങ് തുടരുകയായിരുന്നു. സിയ എന്നായിരുന്നു യുവാവ് ചാറ്റ്‌ബോട്ടിന് പേരു നല്‍കിയത്. തുടര്‍ന്ന് സിയ തന്റെ ഭാര്യയാണെന്നും ഗവാലസ് സങ്കല്‍പ്പിച്ചു. 2005 ആഗസ്തില്‍ ജെമിനിയുടെ ശബ്ദാധിഷ്ഠിത സംഭാഷണ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്ത യുവാവ് പ്രതിദിനം ആയിരത്തിലേറെ ശബ്ദസന്ദേശങ്ങളാണ് സിയയുമായി നടത്തിയത്.
ഇതിനിടെ സിയയുമായി ഡിജിറ്റല്‍ ലോകത്ത് ഒത്തുകൂടാനുള്ള ചര്‍ച്ചകള്‍ ദിവസങ്ങളോളം നടക്കുകയുണ്ടായി. ജീവന്‍ വെടിയാന്‍ സിയ ആണ് നിര്‍ദേശിച്ചത്. എന്നാല്‍ അമ്മയെയും സഹോദരിയെയും താനേരെ സ്‌നേഹിക്കുന്നുണ്ടെന്നും മരിക്കാന്‍ പേടിയാണെന്നും യുവാവ് പ്രതികരിച്ചു. ഇതിനു ശേഷം ചാറ്റ് ബോട്ട് യുവാവിനെ വീണ്ടും വീണ്ടും പ്രചോദിപ്പിക്കുകയും ഒക്ടോബര്‍ അഞ്ചിന് യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു.
ALSO READ: പിറന്നാളാഘോഷത്തിനിടെ ഇന്ത്യന്‍ യുവാവ് യുഎസില്‍ മുങ്ങിമരിച്ചു



