കേരളത്തില്‍ പോളിങ് പൂര്‍ത്തിയായെങ്കിലും അന്തിമ കണക്ക് പുറത്തുവിടുന്നതിലുണ്ടാവുന്ന കാലതാമസത്തില്‍ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കണക്ക് വൈകുന്നതില്‍ അസ്വാഭാവികതയില്ലെന്നും മനപ്പൂര്‍വം വൈകിപ്പിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വരണാധികാരികള്‍ കണക്കുകള്‍ ക്രോഡീകരിച്ച് പൂര്‍ത്തിയാക്കിയ ഉടന്‍ വിവരങ്ങള്‍ പുറത്തുവിടും. ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.
|
നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിങ് വിവരങ്ങളും പോസ്റ്റല്‍ വോട്ടിങ് നിലയും അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ഓരോ മണ്ഡലത്തിലെയും കൃത്യമായ വോട്ടിങ് ശതമാനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. പോളിങ് വിവരങ്ങളും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഉടന്‍ അപ്ലോഡ് ചെയ്യണം. കണക്കുകള്‍ പുറത്തുവിടുന്നതിലെ കാലതാമസം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നുണ്ടെന്നും, ഇത് ഒഴിവാക്കാന്‍ അടിയന്തര നടപടി വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് നാലിനാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍. ഭരണത്തുടര്‍ച്ച നേടാനാവുമെന്ന് എല്‍ഡിഎഫിന്റെയും പത്തുവര്‍ഷത്തിനു ശേഷം അധികാരത്തില്‍ തിരിച്ചെത്താനാവുമെന്ന് യുഡിഎഫും പ്രതീക്ഷിക്കുന്നു. പോളിങ് വര്‍ധിച്ചതിലെ കണക്കുകളാണ് യുഡിഎഫ് പ്രതീക്ഷയ്ക്കു വകയായിട്ടുള്ളത്. എന്നാല്‍ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനു ശേഷം വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതാണ് പോളിങ് ശതമാനം വര്‍ധിക്കാന്‍ കാരണമെന്ന് എല്‍ഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





