15
Apr 2026
Sun
15 Apr 2026 Sun
KSRTC passenger dies after head hit on electric pole

കെഎസ്ആര്‍ടി ബസ് യാത്രയ്ക്കിടെ ഉറങ്ങുകയായിരുന്ന യുവാവ് തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് മരിച്ചു. കോഴിക്കോട് മാങ്കാവില്‍ ആണ് സംഭവം. കണ്ണൂര്‍ സ്വദേശി സുനിലാണ് മരിച്ചത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സിലെ യാത്രികനായിരുന്നു സുനില്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബസ്സിന്റെ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലാണ് സുനില്‍ ഇരുന്നിരുന്നത്. ബന്ധുക്കളും സുനിലിനൊപ്പമുണ്ടായിരുന്നു. പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. അപകടത്തില്‍ ബസിന്റെ കമ്പി ഉള്‍പ്പെടെ വളഞ്ഞിട്ടുണ്ട്. പരുക്കേറ്റയുടന്‍ യുവാവിനെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: വിവാഹം നിശ്ചയിച്ച യുവതിയും രണ്ടുതവണ വിവാഹിതനായിട്ടുള്ള യുവാവും ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍