26
Apr 2026
Sun
26 Apr 2026 Sun
woman dies by suicide after husband refuse to buy AC

ഭര്‍ത്താവ് എസി വാങ്ങിനല്‍കാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തമിഴ്‌നാട്ടിലാണ് സംഭവം. തിരുവള്ളൂര്‍ പൂണ്ടിയിലെ പുല്ലാരമ്പലം സ്വദേശി മോണിക്ക(25)യാണ് മരിച്ചത്. കടുത്ത ചൂടായതിനാല്‍ കിടപ്പുമുറിയിലേക്ക് എയര്‍ കണ്ടീഷണര്‍ വാങ്ങണമെന്ന് മോണിക്ക നിരന്തരം ഭര്‍ത്താവ് ആകാശിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുണിക്കടയിലെ ജീവനക്കാരനായ ആകാശ് ഈ ആവശ്യം പരിഗണിക്കുകയുണ്ടായില്ല. ഇതേച്ചൊല്ലി മോണിക്ക ഭര്‍ത്താവുമായി വഴക്കിടുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി ചൂട് മൂലം ആകാശും മാതാപിതാക്കളും അനിയനും വീടിന്റെ ടെറസിലാണ് കിടന്നത്. രാവിലെ കിടപ്പുമുറിയിലെത്തിയപ്പോഴാണ് മോണിക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ആകാശ് പോലീസിനോടു പറഞ്ഞു.

സ്‌കൂള്‍ കാലം മുതലുള്ള പ്രണയത്തിനു ശേഷം രണ്ടുവര്‍ഷം മുമ്പായിരുന്നു ആകാശും മോണിക്കയും വിവാഹിതരായത്. അതേസമയം മകളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ALSO READ: ഡല്‍ഹിയില്‍ നിന്ന് പറന്നുയരുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചു; ആറുപേര്‍ക്ക് പരിക്ക്