28
Apr 2026
Tue
28 Apr 2026 Tue
viral ad in toilet

Man Sells Ad Space On His Toilet ഫിലാഡല്‍ഫിയ: ജോലിയില്ലാത്തതിനെക്കുറിച്ച് തമാശയായി പറഞ്ഞ ഒരു കാര്യം ഒടുവില്‍ ലക്ഷങ്ങള്‍ കൊയ്യുന്ന ബിസിനസ്സ് ആശയമായി മാറി. അമേരിക്കയിലെ ഫിലാഡല്‍ഫിയ സ്വദേശിയായ നിക്ക് ഗ്രീനാവാള്‍ട്ട് എന്ന യുവാവാണ് തന്റെ ബാത്ത്‌റൂമിലെ ടോയ്ലറ്റ് ബൗളില്‍ പരസ്യത്തിന് സ്ഥലം വില്‍ക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ പ്രമുഖ ബ്രാന്‍ഡുകള്‍ പോലും നിക്കിന്റെ ടോയ്ലറ്റില്‍ ഇടംപിടിക്കാന്‍ ക്യൂ നില്‍ക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘തൊഴിലില്ലാത്തവരുടെ അവസാന ബോസ്. ടോയ്ലറ്റില്‍ നിന്ന് 10 ലക്ഷം ഡോളര്‍ (ഏകദേശം 8.3 കോടി രൂപ) സമ്പാദിക്കാന്‍ ശ്രമിക്കുന്നു,’ എന്നാണ് നിക്കിന്റെ ഇന്‍സ്റ്റാഗ്രാം ബയോയില്‍ പറയുന്നത്.

ക്ലോറോക്‌സും മൂണ്‍പേയും പട്ടികയില്‍

ക്ലോറോക്‌സ് (Clorox), പൈന്‍-സോള്‍ (Pine-Sol), മിറാലാക്‌സ് (MiraLAX) തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകള്‍ ഇതിനോടകം തന്നെ നിക്കിന്റെ ടോയ്ലറ്റില്‍ പരസ്യം നല്‍കിക്കഴിഞ്ഞു. മൂണ്‍പേ (MoonPay) എന്ന ക്രിപ്‌റ്റോ കമ്പനി തങ്ങളുടെ പരസ്യം നിക്കിന്റെ ടോയ്ലറ്റില്‍ നല്‍കിയതിന് പിന്നാലെയുണ്ടായ മാറ്റങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വെറും 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം വ്യൂസും ആയിരത്തിലധികം പുതിയ ഫോളോവേഴ്‌സും തങ്ങള്‍ക്ക് ലഭിച്ചെന്നും, തങ്ങളുടെ ആകെ മാര്‍ക്കറ്റിംഗ് ബജറ്റിന്റെ വെറും 0.05 ശതമാനം മാത്രമേ ഇതിനായി ചിലവായൊള്ളൂ എന്നും കമ്പനി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയിലെ താരം

 

View this post on Instagram

 

A post shared by Nick Greenawalt (@motion.by.nick)

നിക്കിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമാണ് സൃഷ്ടിക്കുന്നത്. ഒരു വീഡിയോയ്ക്ക് 4 കോടിയിലധികം വ്യൂസാണ് ലഭിച്ചത്. മറ്റൊന്നിന് 1.3 കോടി വ്യൂസും ലഭിച്ചു. ‘പ്രൊജക്ഷന്‍ മാപ്പിംഗ്’ (Projection Mapping) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിക്ക് ടോയ്ലറ്റില്‍ ബ്രാന്‍ഡ് ലോഗോകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഇതൊരു കേവല തമാശയല്ലെന്നും മറിച്ച് ക്രിയേറ്റീവ് ആയ മികച്ചൊരു കലാരൂപമാണെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. പണിയില്ലെന്ന് പറഞ്ഞ് നിരാശപ്പെടാതെ വ്യത്യസ്തമായി ചിന്തിക്കുന്ന നിക്ക് മറ്റ് ക്രിയേറ്റീവ് വ്യക്തികള്‍ക്ക് വലിയൊരു പ്രചോദനമാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു. വിചിത്രമെന്ന് തോന്നാമെങ്കിലും നിക്കിന്റെ ഈ ‘ടോയ്ലറ്റ് ബിസിനസ്’ ഇന്ന് ഇന്റര്‍നെറ്റിലെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയമാണ്.