28
Apr 2026
Tue
കിടപ്പുമുറിയിലെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ കടിയേല്‍ക്കാതെ പെണ്‍കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്. കൂത്താട്ടുകുളത്താണ് സംഭവം. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേല്‍ പ്രസാദിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് മൂര്‍ഖന്‍ പാമ്പ് കടന്നുകൂടിയത്.
|
കിടപ്പുമുറിയില്‍ നില്‍ക്കുകയായിരുന്ന പ്രസാദിന്റെ മകളും പ്ലസ് ടു വിദ്യാര്‍ഥിയായ ശ്രീനന്ദനയുടെ അരികിലേക്കാണ് മൂര്‍ഖന്‍ ഇഴഞ്ഞെത്തി. പാമ്പിനെ കണ്ട് ഭയന്ന പെണ്‍കുട്ടി കട്ടിലിന്റെ മുകളിലേക്ക് ചാടിക്കയറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപെട്ടത്.




