ഇടുക്കി മംഗളാദേവി ക്ഷേത്രത്തില്‍ നിന്നു മടങ്ങവെ 11 പേര്‍ക്ക് മിന്നലേറ്റു. മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗര്‍ണമി ഉത്സവത്തിനെത്തിയ 10 പേര്‍ക്കും ഒരു പോലീസുകാരനുമാണ് മിന്നലേറ്റത്. വൈകുന്നേരം അഞ്ചോടെ മംഗളാദേവിയിലേക്കുള്ള കാനന പാതയില്‍ ഒന്‍പതാം വളവിലാണ് സംഭവം. മിന്നലേറ്റ് പലരും നിലത്ത് വീണു.
|
ഇടുക്കി ജില്ലാ ആസ്ഥാനത്തെ സിവില്‍ പോലീസ് ഓഫിസര്‍ അന്‍സാറിന്റെ ഇടത് കൈമുട്ടിന് പൊട്ടലുണ്ട്. അന്‍സാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം സ്വദേശി വിഷ്ണു, കമ്പം സ്വദേശി ധനലക്ഷ്മി, ചിന്നമന്നൂര്‍ സ്വദേശികളായ ലോകമണി, പൊന്നു സ്വമി, തൃശ്ശൂര്‍ സ്വദേശികളായ രമ്യ, ബ്രോണ്‍സ്കി, കട്ടപ്പന സ്വദേശികളായ ഗിരീഷ്, ശ്രീലക്ഷ്മി, ഏറ്റുമാനൂര്‍ സ്വദേശികളായ അശ്വതി, അഭിനന്ദ് എന്നവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
ALSO READ: വിനോദബോട്ട് അപകടത്തില്‍ മരണം ഒമ്പതായി; കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത നിലയില്‍ അമ്മയുടെ മൃതദേഹം


