01
May 2026
Fri
01 May 2026 Fri
dead body of mother and son holding each other found from Narmada river

മധ്യപ്രദേശിലെ ബാര്‍ഗി അണക്കെട്ടിനു സമീപം നര്‍മദ നദിയില്‍ വിനോദബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. തിരച്ചിലില്‍ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച നിലയില്‍ അമ്മയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ലൈഫ് ജാക്കറ്റ് ധരിച്ചായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡല്‍ഹിയില്‍ നിന്നെത്തിയ നാലംഗ കുടുംബത്തില്‍ പെട്ടവരായിരുന്നു അമ്മയും കുഞ്ഞും. അച്ഛനും മകളും അപകടത്തില്‍ നിന്നു രക്ഷപെട്ടു. സഞ്ചാരികളുടെ അമിത ഭാരം മൂലമാണ് ബോട്ട് കീഴ്‌മേല്‍ മറിഞ്ഞതെന്നാണ് വിവരം. 24 പേരെയാണ് നദിയില്‍ നിന്ന് രക്ഷിച്ചത്. ഇതില്‍ 17 പേര്‍ ആശുപത്രികളില്‍ ചികില്‍സയില്‍ തുടരുകയാണ്. അഞ്ചു കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല.

ALSO READ: ഇലക്ട്രിക് പോസ്റ്റിലിടിച്ച ബൈക്കിന് തീപിടിച്ച് യുവാവ് വെന്തുമരിച്ചു