04
May 2026
Mon
04 May 2026 Mon
Veena George

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആറന്‍മുളയില്‍ എല്‍ഡിഎഫിന്റെ വീണാ ജോര്‍ജിനെ പിന്നിലാക്കി യുഡിഎഫിന്റെ എബിന്‍ വര്‍ക്കി ലീഡ് ചെയ്യുന്നു. ഇവിഎമ്മുകള്‍ എണ്ണിത്തുടങ്ങിയപ്പോഴാണ് എബിന്‍ വര്‍ക്കി നൂറില്‍ താഴെ വോട്ടുകളുടെ ലീഡ് നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം യുഡിഎഫ് പിന്തുണയോടെ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മല്‍സരിച്ച സിപിഐഎം മുന്‍ നേതാവ് ജി സുധാകരന് ലീഡ് നേടാനായിട്ടുണ്ട്. 243 വോട്ടിന്റെ ലീഡാണ് സുധാകരനുള്ളത്. എല്‍ഡിഎഫിന്റെ എം സലാമിനെതിരേയാണ് സുധാകരന്‍ ലീഡ് നേടിയിരിക്കുന്നത്.

തൃത്താലയില്‍ എംബി രാജേഷിനെതിരേ യുഡിഎഫിന്റെ വി ടി ബല്‍റാമിന് ലീഡ് പിടിക്കാനായിട്ടുണ്ട്.