വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടുക്കി മേരികുളം അയ്യപ്പന്‍കോവിലില്‍ മുങ്ങിമരിച്ചു. നെടുങ്കണ്ടം മഞ്ഞപ്പാറ കുഴക്കാട്ട് വീട്ടില്‍ റെജി-നിഷ ദമ്പതികളുടെ മകന്‍ റോജിന്‍ റെജി(19)യാണ് മരിച്ചത്. പ്ലസ് ടു പഠനം പൂര്‍ത്തീകരിച്ചുനില്‍ക്കുകയായിരുന്നു റോജിന്‍.
|
കൂട്ടുകാര്‍ക്കൊപ്പം അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാണാനെത്തിയ യുവാക്കള്‍ ഇതിനു ശേഷം ഇവിടുത്തെ കയത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വെള്ളത്തില്‍ നിന്നു കയറിവന്നശേഷമാണ് കൂട്ടുകാര്‍ റെജിനെ കാണുന്നില്ലെന്ന വിവരമറിഞ്ഞത്.
തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെടുത്തത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടുനല്‍കും.
ALSO READ: ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് വിജയ്



