13
May 2026
Sun
13 May 2026 Sun
6 year old boy dies after piller fell on him day after his birthday

പിറന്നാളാഘോഷത്തിനു പിന്നാലെ ബന്ധുവീട്ടിലെത്തിയ ആറുവയസ്സുകാരന്‍ തലയില്‍ തൂണ്‍ വീണുമരിച്ചു. മലപ്പൂറം നിലമ്പൂരിലാണ് അപകടം. നിലമ്പൂര്‍ രാമംകുത്ത് പാറേങ്ങല്‍ മൊയ്തു-ഷൈഹ ദമ്പതികളുടെ മകന്‍ സിഫ്രാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സിഫ്രാന്റെ ജന്മദിനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിന് സമീപത്തുള്ള ബന്ധുവീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു അപകടസമയം കുട്ടി. തുണികള്‍ ഉണക്കാനായി നിര്‍മിച്ച താല്‍ക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകളാണ് സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീണത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കള്‍ ഉടന്‍തന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റാഷിന്‍, റഷ ഫാത്തിമ, സായാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

ALSO READ: കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു