തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം സ്ഥാപകനും അധ്യക്ഷനുമായ നടന് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ചടങ്ങില്‍ വന്ദേമാതരം ആലപിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ. പ്രഥമപരിഗണന തമിഴ് തായ് വാഴ്ത്തിന് നല്‍കണമെന്നും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ടിവികെയെ അധികാരത്തിലേറാന്‍ പിന്തുണ നല്കിയ സിപിഐ ആവശ്യപ്പെട്ടു.
|
ചടങ്ങില്‍ വന്ദേമാതരത്തിനും ദേശീയ ഗാനത്തിനും ശേഷമായിരുന്നു തമിഴ് തായ് വാഴ്ത്ത് പാടിയത്. നിയമസഭ ചേരുമ്പോള്‍ സഭയില്‍ ഈ ചോദ്യം ഉന്നയിക്കുമെന്നും ഇതിന് മറുപടി സര്‍ക്കാര്‍ നല്‍കണമെന്നും സിപിഐ വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിജയ് താന്‍ വിജയിച്ച രണ്ടാമത്തെ മണ്ഡലമായ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവച്ചു.
118 സീറ്റുകള്‍ കേവലഭൂരിപക്ഷത്തിന് വേണമെന്നിരിക്കെ ടിവികെയ്ക്ക് 107 സീറ്റുകളാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ്, മുസ് ലിം ലീഗ്, സിപിഐ, സിപിഐഎം അടക്കമുള്ള കക്ഷികളുടെ പിന്തുണ കൂടി ഉറപ്പാക്കിയതോടെയാണ് വിജയ്ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയത്.
ALSO READ: കോതമംഗലത്ത് മൂന്ന് ദന്തല്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു മരിച്ചു



