18
May 2026
Sun
18 May 2026 Sun
Three Dental college students drown in Kothamangalam river

കോതമംഗലത്ത് മൂന്ന് ദന്തല്‍ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കോതമംഗലം ബസേലിയോസ് ദന്തല്‍ കോളജിലെ വിദ്യാര്‍ഥികളാണ് വടാട്ടുപാറയില്‍ പുഴയില്‍ ഒഴുക്കില്‍പെട്ടത്. കോട്ടയം സ്വദേശികളായ ബിയോണ്‍ ബിജു(22), അതുല്‍ രാജ്(22), തിരുവനന്തപുരം സ്വദേശി ഹരീഷ് വി ബി(22)എന്നിവരാണ് മരിച്ചത്. ഒമ്പതു വിദ്യാര്‍ഥികളാണ് പുഴയിലിറങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒഴുക്കില്‍പെട്ട മൂന്നുപേരെയും നാട്ടുകാരെത്തിയാണ് പുറത്തെടുത്തത്. ഇടമലയാര്‍ ഡാമില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനശേഷം പുറത്തുവിടുന്ന വെള്ളമാണ് പുഴയിലേക്കെത്തുന്നത്.

ALSO READ: പരാതി നല്‍കാനെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക