02
Jun 2026
Tue
02 Jun 2026 Tue
application invited for Abhaya Kiranam plan

പ്രായഭേദമന്യേ, സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടും സൗകര്യമോ ഇല്ലാത്ത അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്ന വ്യക്തി അല്ലെങ്കില്‍ ബന്ധുവിന് പ്രതിമാസം ആയിരം രൂപ വീതം ധനസഹായം അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതി പ്രകാരം 2026- 27 വര്‍ഷം അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകരുടെ യോഗ്യതകള്‍ ചുവടെ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

* സംരക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ ബി.പി.എല്‍. / മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നവരോ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരോ ആകണം.
* സംരക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ സര്‍വീസ് പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരാകരുത്
* സംരക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തിയായ മക്കള്‍ ഉണ്ടാവാന്‍ പാടില്ല
* ഭിന്നശേഷിക്കാരായ മക്കള്‍ ഉള്ളവരെ ഈ പദ്ധതിയിലേക്ക് പരിഗണിക്കാവുന്നതാണ്
* സംരക്ഷിക്കപ്പെടുന്നവര്‍ ഏതെങ്കിലും സ്ഥാപനത്തില്‍ താമസക്കാരിയാകാന്‍ പാടില്ല
* സംരക്ഷിക്കപ്പെടുന്ന സ്ത്രീ താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ , സൗകര്യമോ ഉള്ളവര്‍ ആയിരിക്കരുത്
* സ്ത്രീകളെ സംരക്ഷിക്കുന്ന അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന മറ്റ് ധനസഹായങ്ങളോ ലഭിക്കുന്നവര്‍ ആയിരിക്കരുത്
* മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്
* www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്
* ആവശ്യമായ രേഖകള്‍ സഹിതം 2026 ഡിസംബര്‍ 15ന് മുമ്പ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്
* കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫിസുമായോ ബന്ധപ്പെടേണ്ടതാണ്.