25
Jun 2026
Wed
25 Jun 2026 Wed
man stabbed to death in Mumbai train

ട്രെയിന്റെ വാതില്‍ അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മുംബൈയിലാണ് സംഭവം. കനത്ത മഴയെത്തുടര്‍ന്ന് കോച്ചിന്റെ വാതില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാക്കേറ്റം. ഇതേച്ചൊല്ലിയുള്ള വഴക്കിനിടെയാണ് റോഷന്‍ സുവര്‍ണ എന്നയാള്‍ മായങ്ക് ലോഹര്‍ എന്ന യുവാവിനെ കുത്തിക്കൊന്നത്. റോഷനെ മുംബൈയിലെ കുര്‍ളയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാക്കേറ്റത്തിനിടെ യാത്രികരില്‍ ചിലര്‍ റോഷനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ തന്റെ ബാഗില്‍ നിന്ന് കത്തിയെടുത്ത് ഒരാളെ കുത്തിയതെന്നാണ് വെസ്‌റ്റേണ്‍ റെയില്‍വേ പോലീസ് വിശദീകരിക്കുന്നത്. കുത്തേറ്റ മായങ്ക് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ALSO READ: 22 തവണ വീട്ടിലെത്തി; 133 തവണ ബെല്ലടിച്ചു; ബിടിഎസ് താരത്തെ വേട്ടയാടിയ യുവതിയെ നാട് കടത്തും