28
Jun 2026
Sat
28 Jun 2026 Sat
Modi visits worlds oldest land animal Jonathan

ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്ത് ജീവിച്ചിരിക്കുന്ന കരയിലെ ഏറ്റവും പ്രായം ചെന്ന ജീവിയെന്ന ഖ്യാതിയുള്ള ജൊനാഥന്‍ ആമയെ ആണ് സേ ഷല്‍ നാഷനല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെത്തി കണ്ടത്. ഇന്ത്യയും സേ ഷെല്‍സും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മോദിയുടെ സന്ദര്‍ശനം. സേ ഷെല്‍സ് ദേശീന ദിനാഘോഷത്തില്‍ പങ്കെടുത്ത മോദി നേതാക്കളുമായി സംസാരിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1832ല്‍ ജനിച്ചതെന്നു കരുതുന്ന ജൊനാതന് 194 വയസ്സാണ് പ്രായം കണക്കാക്കുന്നത്. ഗിന്നസ് ലോകറെക്കോര്‍ഡ് പ്രകാരം ജൊനാഥന്‍ ആണ് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ കരയിലെ ജീവി. കാഴ്ചശക്തിയും ഗന്ധമറിയാനുള്ള ശേഷിയും കുറഞ്ഞതൊഴിച്ചാല്‍ ജൊനാഥന്‍ പൂര്‍ണ ആരോഗ്യവാനാണ്.

ALSO READ: കാന്‍സര്‍ വന്നുമരിച്ച മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തില്ല; സംസ്‌കരിച്ചത് ജില്ലാ പഞ്ചായത്ത് മെംബര്‍ ഇര്‍ഫാന ഇഖ്ബാലിന്റെ നേതൃത്വത്തില്‍