കെഎസ് ഇബി ഓഫിസിൽ നിന്ന് 100 കിലോയിലധികം അലുമിനിയം കമ്പി മോഷ്ടിച്ചുകൊണ്ട് പോവുന്നതിനിടെ ഉദ്യോഗസ്ഥൻ അടക്കം 5 പേർ പിടിയിൽ. മലപ്പുറം വഴിക്കടവിലാണ് സംഭവം.
|
ഉദ്യോഗസ്ഥനായ വണ്ടൂര്‍ കാപ്പില്‍ സ്വദേശി മാടവന തോമസ് (52), പുക്കോട്ടുംപാടം ഓഫിസില്‍ കരാര്‍ ജോലി ചെയ്യുന്ന കൊല്ലം തെന്‍മല സ്വദേശി തേക്കിന്‍കുപ്പില്‍ അബ്ദുല്‍സലാം (59), പാലക്കാട് വല്ലപ്പുഴ സ്വ ദേശി വെട്ടിക്കാട്ടില്‍ ജാസിര്‍ ഹുസൈന്‍ (21), ആലിക്കല്‍ ഹിഷാമുദ്ദീന്‍ (23), കൊടക്കാടന്‍ മുഹമ്മദ് ഹസീബ് (22) എന്നിവരെ യാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച പുലര്‍ച്ചയാണ് സംഭവം. തോമസും അബ്ദുല്‍ സലാമും ചേര്‍ന്ന് മോഷണം ആസൂത്രണം ചെയ്ത് മറ്റു പ്രതികളോട് വണ്ടിയുമായി വരാന്‍ പറയുകയും മോഷണം നടത്തിയ സാധനങ്ങളുമായി പോകും വഴിയില്‍ നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയില്‍ തോമസ് ഓടി രക്ഷപെടുകയായിരുന്നു.
പരിശോധനയില്‍ വാഹനത്തില്‍നിന്ന് അലൂമിനിയം കമ്പി കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് കമ്പികള്‍ കെഎസ്ഇബി ഓഫീസില്‍ നിന്നു മോഷണം നടത്തിയതാണെന്നും ഓടി രക്ഷപ്പെട്ടത് കെഎസ്ഇബി ജീവനക്കാരന്‍ തോമസ് ആണെന്നും മനസിലായത്. തോമസിനെ വഴിക്കടവ് വച്ചാണ് ഇയാളെ പിടികൂടിയത്.
വഴിക്കടവ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മിഥുന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്, സിവില്‍ പൊലീസ് ഓ ഫിസര്‍മാരായ സഞ്ജു, രാജ്മോഹന്‍ എന്നിവരാണ് പ്രതികളെ പിടി കുടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമന്‍ഡ് ചെയ്തു.
ALSO READ: തൃശൂരില്‍ 320 ഗ്രാം എംഡിഎംഎ പിടികൂടി; രണ്ട് യുവതികളടക്കം നാലുപേര്‍ അറസ്റ്റില്‍





