ഓപറേഷന്‍ തൂഫാന്റെ ഭാഗമായി തൃശൂരില്‍ നടത്തിയ പരിശോധനയില്‍ 320 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ രണ്ടു യുവതികളക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി, കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
|
പാലക്കാട് മുതലമടയിലെ റിസോര്‍ട്ടിലായിരുന്നു സംഘം താമസിച്ചിരുന്നത്. ഇവിടെ നിന്ന് എംഡിഎംഎ ഉപയോഗിച്ചശേഷമാണ് തൃശ്ശൂരിലേക്ക് വരുമ്പോള്‍ വാണിയംപാറയില്‍ വച്ച് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ സ്ത്രീകളില്‍ ഒരാളുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടുഗ്രാം എംഡിഎംഎ കണ്ടെത്തി. പിന്നാലെ പണ്ടാരക്കാടുള്ള ഷിഫാസിന്റെ വാടക വീട്ടില്‍ നടത്തിയ പരിശോധനയില്‍ 18 ഗ്രാം എംഡിഎംഐ കൂടി കണ്ടെടുത്തു.
പോലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് ഷിഫാസിന്റെ സുഹൃത്ത് സുമേഷ് ഈ വീട്ടില്‍ നിന്ന് എംഡിഎംഎ മാറ്റിയതായി പോലീസിന് വിവരം ലഭിച്ചു.
പിന്നാലെ ചാവക്കാട് പഞ്ചാര മുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ക് ഷോപ്പില്‍ നടത്തിയ റെയ്ഡിലാണ് 300 ഗ്രാം എംഡിഎംഎ പിടികൂടിയത്. എംഡിഎംഎ ഇങ്ങോട്ട് മാറ്റിയ സുമേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.





