സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് രാവിലെ കേരള ഗോള്‍ഡ് മെര്‍ച്ചന്റ്സ് അസോസിയേഷന് പുറത്തു വിട്ട പുതിയ കണക്കുകള്‍ പ്രകാരം ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13,180 രൂപയും ഒരു പവന് 22 കാരറ്റ് സ്വര്‍ണത്തിന് 1,05,440 രൂപയുമായി വില.
|
ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റം വന്നത്. രാവിലത്തെ വില വര്‍ധനവിന് ശേഷം ഇന്നലെ വൈകീട്ട് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വര്‍ധിച്ചിരുന്നു. ഇതു പ്രകാരം ഇന്നലെ രാവിലത്തെ വിലയില്‍ നിന്ന് 2200 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വര്‍ണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണ നിരക്കുകള്‍
ജൂലൈ 2- 1,05,440 രൂപ
ജൂലൈ 1- രാവിലെ 1,03,240 രൂപ, വൈകീട്ട് 1,04,320 രൂപ
ജൂണ്‍ 30- രാവിലെ 1,02,760 രൂപ, ഉച്ചയ്ക്ക് 1,04,160 രൂപ
ജൂണ്‍ 29- 1,04,880 രൂപ
ജൂണ്‍ 28- 1,05,560 രൂപ
ജൂണ്‍ 27- 1,05,560 രൂപ
ജൂണ്‍ 26- രാവിലെ- 1,03,840 രൂപ, വൈകീട്ട്- 1,04,680 രൂപ
ജൂണ്‍ 25- 1,02,760 രൂപ, ഉച്ചയ്ക്ക്- 1,03,640 രൂപ
ജൂണ്‍ 24- 1,05,840 രൂപ
ജൂണ്‍ 23- 1,07,000 രൂപ
ജൂണ്‍ 22- 1,07,440 രൂപ, വൈകുന്നേരം- 1,08,520 രൂപ
ജൂണ്‍ 21- 1,07,120 രൂപ
gold price hikes in Kerala





