നാലാമത്തെ പ്രസവത്തിനു പിന്നാലെ മലയാളി യുവതി യുകെയില്‍ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയും പാലക്കാട് കാരക്കുറിശ്ശി സ്വദേശി എമില്‍ ജോസിന്റെ ഭാര്യയുമായ ചിഞ്ചു മമ്പള്ളില്‍ തോമസ്(34)ആണ് മരിച്ചത്.
|
ആശുപത്രിയില്‍ നാലാമത്തെ കുഞ്ഞിന് ജന്മം നല്കി വീട്ടിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെ ചിഞ്ചുവിന് അസ്വസ്ഥത അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. നാലുവര്‍ഷം മുമ്പാണ് ചിഞ്ചു നഴ്സ് ജോലിക്കായി യുകെയിലെത്തിയത്. ലിങ്കണ്‍ഷെയറിലെ ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയിലായിരുന്നു ജോലി.
ഇതിനു പിന്നാലെ ഭര്‍ത്താവ് എമിലും രണ്ടുമക്കളും നാട്ടില്‍ നിന്ന് ചിഞ്ചുവിന്റെ അടുത്തേക്ക് എത്തി. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞും യുകെയിലാണ് ജനിച്ചത്. ഒരു വര്‍ഷം മുമ്പ് ബോസ്റ്റണില്‍ സ്വന്തം വീടു വാങ്ങിയ കുടുംബം ഇവിടെ താമസിച്ചുവരികയായിരുന്നു. എട്ടുവയസ്സുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമാണ് മൂത്ത കുട്ടികള്‍. നാലാമത്തെ കുഞ്ഞ് പെണ്‍കുഞ്ഞാണ്. പ്രസവശുശ്രൂഷയ്ക്കും മറ്റുമായി ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും യുകെയിലെത്തിയത് ഏതാനും മാസം മുമ്പാണ്. ഇതിനിടെയാണ് അപ്രതീക്ഷിതമായ ചിഞ്ചുവിന്റെ മരണം.
ALSO READ: എംഡിഎംഎയുമായി രണ്ടു യുവാക്കളും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും പിടിയില്‍



