09
Jul 2026
Thu
09 Jul 2026 Thu
two men and a minor girl caught with MDMA

എംഡിഎംഎയുമായി രണ്ടു യുവാക്കളും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും പിടിയില്‍. മലപ്പുറം എടരിക്കോട് ആണ് സംഭവം. മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനില്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയുമാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 1.24 ഗ്രാം എംഡിഎംഎ കണ്ടെത്തി. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ ബോര്‍ഡില്‍ ഹാജരാക്കി വീട്ടുകാര്‍ക്ക് ഒപ്പം വിട്ടു. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കും. അറസ്റ്റ് രേഖപ്പെടുത്തിയ യുവാക്കളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ALSO READ: യുവാവിന്റെ കണ്ണില്‍ എസ്‌ഐ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച സംഭവത്തില്‍ 50000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്