11
Jul 2026
Sat
11 Jul 2026 Sat
four electrocuted during bore well digging

കുഴല്‍കിണര്‍ നിര്‍മിക്കുന്നതിനിടെ പൈപ്പ് 11 കെവി ലൈനില്‍ തട്ടി നാലുപേര്‍ മരിച്ചു. ചെന്നൈ ഈസിആര്‍ റോഡിലെ മഹാബലിപുരത്താണ് അപകടം. മഹാബലിപുരം സ്വദേശികളായ ബാലാജി, ബാദുഷ, കല്‍പ്പാക്കം സ്വദേശി പ്രഭു, കടമ്പാടി സ്വദേശി രാജേന്ദ്രന്‍ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രദേശത്തുള്ള റിസോര്‍ട്ടില്‍ കുഴല്‍കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം. അഞ്ച് തൊഴിലാളികളാണ് ജോലിയിലുണ്ടായിരുന്നത്. ഷോക്കേറ്റ ഒരു തൊഴിലാളി ആശുപത്രിയില്‍ ചികില്‍സയിലാണ്.

മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി ചെങ്കല്‍പേട്ട് ജില്ലാ ഗവ.ആസ്ഥാന ആശുപത്രിയിലേക്ക് അയച്ചു. സംഭവത്തില്‍ മാമല്ലപുരം പോലീസ് കേസെടുത്തു.

ALSO READ: തീര്‍ഥാടക സംഘത്തിലുള്‍പ്പെട്ട 11കാരനെ സിംഹം പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നു