11
Jul 2026
Sat
11 Jul 2026 Sat
11 year boy killed by lion

തീര്‍ഥാടക സംഘത്തിലുള്‍പ്പെട്ട 11കാരനെ സിംഹം പിടിച്ചുകൊണ്ടുപോയി കൊന്നുതിന്നു. ഗുജറാത്തിലെ ഗിര്‍നര്‍ കുന്നില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പോവുമ്പോഴായിരുന്നു കുട്ടിയെ സിംഹം ആക്രമിച്ചതും കടിച്ചെടുത്തുകൊണ്ടു കാട്ടിലേക്കു പോയതും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൂറുകണക്കിന് തീര്‍ഥാടകരാണ് ഈ സമയം തീര്‍ഥാടനപാതയിലുണ്ടായിരുന്നത്. കുട്ടിക്കു വേണ്ടി നടത്തിയ തിരച്ചില്‍ സംഭവ സ്ഥലത്തു നിന്ന് 100 മീറ്റര്‍ മാറി കുട്ടിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതര്‍ നാലുമണിക്കൂറിനുള്ളില്‍ കാട്ടില്‍ നിന്ന് മൂന്നു സിംഹങ്ങളെ പിടികൂടുകയും മൃഗശാലയിലേക്കു മാറ്റുകയും ചെയ്തു. ഇവിടെ എത്തിയപ്പോള്‍ കുട്ടിയെ ആക്രമിച്ചതെന്നു കരുതുന്ന സിംഹം ഛര്‍ദ്ദിക്കുകയും ശരീരഭാഗങ്ങള്‍ ഇതില്‍ നിന്നും കണ്ടെത്തുകയുമുണ്ടായി.

ALSO READ: ഏഴുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു