150 കോടിയുടെ ആസ്തിയെച്ചൊല്ലി തര്‍ക്കത്തിനിടെ അച്ഛനെ വെടിവച്ചുകൊന്ന് മകന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ മോദിനഗറിലാണ് സംഭവം. 52കാരനായ ഹരിയോം ചൗധരിയെയാണ് മകന് നിഖില്‍(32)വെടിവച്ചുകൊന്നത്. ബുധനാഴ്ച രാത്രി വസ്തുവിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മദ്യലഹരിയിലായിരുന്ന നിഖില്‍ അച്ഛനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
|
കൃത്യശേഷം ഇവിടെ നിന്നു കടന്നുകളഞ്ഞ നിഖിലിനെ പിടികൂടാനായി ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അനിതയാണ് ഹരിയോം ചൗധരിയുടെ ഭാര്യ. നീഷു മൂത്ത മകനാണ്. നിഖില്‍ സ്ഥിര മദ്യപാനിയാണെന്നും ഇതിന് ഹരിയോം മകനെ വഴക്കുപറഞ്ഞിരുന്നതായും കുടുംബം പറയുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



