മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാര്‍ സിപിഐമ്മുകാര്‍ നശിപ്പിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കി ഇഡി. ശ്രീകാര്യം സ്വദേശി ആര്‍ ശ്യാംരാജിന്റെ കാറാണ് മെയ് 27-ന് സിപിഐഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞും അടിച്ചും നശിപ്പിച്ചത്.
|
വാഹനം നന്നാക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവന്നതോടെ, ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ശ്യാംരാജ് മറ്റ് ജോലികള്‍ ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഒരുലക്ഷത്തി എഴുപത്തയ്യായിരം രൂപയാണ് ശ്യാം രാജിന് നല്‍കിയത്.
ഡ്രൈവര്‍ക്ക് അര്‍ഹമായ സഹായം നല്‍കുമെന്ന് അന്ന് സിപിഐഎം ജില്ലാ ആക്ടിങ് സെക്രട്ടറിയായിരുന്ന എ.എ. റഹീം എം.പി ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതു നടപ്പായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



