07
Aug 2026
Fri
07 Aug 2026 Fri
daughter sells 11 lakh rupees worth gold to scrap dealer by mistake

കള്ളന്മാരെ പേടിച്ച് അമ്മ പത്തര പവന്‍ സ്വര്‍ണം ഒളിപ്പിച്ചുവച്ച പെട്ടി മകള്‍ ആക്രിക്കാരന് വിറ്റു. പെട്ടി കാണാതായതോടെ അമ്മ തിരക്കിയപ്പോഴാണ് മകള്‍ അബദ്ധം തിരിച്ചറിയുന്നത്. സ്വര്‍ണം കിട്ടിയ ആക്രി വ്യാപാരി ഇവ ഉടമയ്ക്ക് പോലീസ് സാന്നിധ്യത്തില്‍ തിരിച്ചു നല്‍കുകയും ചെയ്തു. മലപ്പുറം മേല്‍മുറി സ്വദേശിയായ ആക്രി വ്യാപാരി യു കെ അനീസാണ് സ്വര്‍ണം ഉടമയ്ക്കു തിരികെ നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 25നാണ് സംഭവം. ആക്രി ശേഖരിക്കാനായി സ്ഥിരമായി കോഴിക്കോട് നഗരത്തില്‍ എത്താറുള്ള അനീസ് കോഴിക്കോട് ചുങ്കത്തുള്ള രേവയുടെ വീട്ടിലെത്തുകയായിരുന്നു. ഗള്‍ഫില്‍ നിന്നെത്തിയ രേവയുടെ മകള്‍ രാധിക മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. പഴകിയ കാര്‍ഡ് ബോര്‍ഡ് പെട്ടികളും പഴയ സ്‌കൂട്ടറുമെല്ലാം രാധിക അനീസിന് വില്‍ക്കുകയും ചെയ്തു. രേവ സ്വര്‍ണമൊളിപ്പിച്ചു വച്ചിരുന്ന പെട്ടിയും അനീസിനു നല്‍കിയ പാഴ്‌വസ്തുക്കളിലുണ്ടായിരുന്നു.

കഴിഞ്ഞദിവസം സ്വര്‍ണം സൂക്ഷിച്ച പെട്ടി കാണാതെ വന്നതോടെ രേവ മകളോട് ചോദിച്ചപ്പോഴാണ് ആക്രിക്കാരന് കൊടുത്ത വിവരം അറിയുന്നത്. തുടര്‍ന്ന് പരിഭ്രാന്തരായ കുടുംബം നടക്കാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആക്രി എടുത്തശേഷം അനീസ് നല്‍കിയ വിസിറ്റിങ് കാര്‍ഡിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചപ്പോഴാണ് സ്വര്‍ണത്തിന്റെ ഉടമയെ അനീസ് തിരിച്ചറിയുന്നത്. ശേഖരിച്ച ആക്രി സാധനങ്ങള്‍ ഒന്നാകെ മേല്‍മുറിയിലെത്തിച്ച് വേര്‍തിരിക്കുന്നതിനിടെ പെട്ടിയില്‍നിന്ന് ആഭരണങ്ങള്‍ ലഭിച്ചെന്നും യുവാവ് വ്യക്തമാക്കി. സ്വര്‍ണവുമായി സ്റ്റേഷനിലെത്തിയ യുവാവ് ഇത് രേവയ്ക്കും മകള്‍ക്കും കൈമാറുകയും ചെയ്തു.

ALSO READ: വിവിധ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക