കാസര്‍കോട്: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മനോവിഷമത്തെ തുടര്‍ന്ന് വിഷം കഴിച്ച ശേഷം ആശുപത്രിയിലേക്ക് സ്വയം കാറോടിച്ചെത്തിയ കലക്ടറേറ്റ് ജീവനക്കാരി മരിച്ചു. ചെങ്കള സ്വദേശിനി ആശാലത (42) യാണ് മരിച്ചത്. കാസര്‍കോട് കലക്ട്രേറ്റില്‍ എന്‍ഡോസള്‍ഫാന്‍ സെല്ലിലെ ജീവനക്കാരിയായിരുന്നു.
|
ആഗസ്റ്റ് ഏഴിന് ആണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. കാസര്‍കോട് കലക്ട്രേറ്റിലെ റവന്യൂ വകുപ്പില്‍ ജോലിചെയ്തിരുന്ന ആശാലതയെ എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു.
സ്ഥലം മാറ്റത്തെത്തുടര്‍ന്നുള്ള മാനസിക സമ്മര്‍ദമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ഓഫിസില്‍ ഒറ്റപ്പെടുന്നുവെന്ന മനോവിഷമത്തിലാണു യുവതി ഈ കടുംകൈ ചെയതതെന്ന് ബന്ധു പൊലീസിനു മൊഴി നല്‍കി. എന്‍ജിഒ യൂണിയന്‍ ജില്ലാ കൗണ്‍സില്‍ അംഗവും കലക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമാണ്. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ 2 മാസം മുന്‍പാണ് എന്‍ഡോസള്‍ഫാന്‍ സെല്ലിലേക്ക് മാറ്റിയത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ മൂലം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജീവന്‍പോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തില്‍ നിലവിലുളളതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും സിപിഎം നേതാവ് എം വി ഗോവിന്ദനും കുറ്റപ്പെടുത്തി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വഴങ്ങാത്ത ജീവനക്കാരെയും അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന സര്‍വീസ് സംഘടനകളെയും ഭീഷണിപ്പെടുത്തുന്ന സമീപനമാണ് മുഖ്യമന്ത്രിയടക്കം സ്വീകരിക്കുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Tags:
Kasaragod collectorate staff suicide, Ashalatha Kasaragod news, Kasaragod Endosulfan cell staff death, Kerala government employees news, Kasaragod collectorate news
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





