ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്നറിഞ്ഞ ഭര്‍ത്താവ് രണ്ടു പെണ്മക്കളെ കഴുത്തുഞെരിച്ചു കൊന്ന ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. ബംഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. നാല്പതുകാരനായ ഇമ്രാന് ആണ് അഞ്ചും പത്തും വയസ്സുള്ള മക്കളെ കഴുത്തുഞെരിച്ചുകൊന്ന ശേഷം സ്വയം കഴുത്തുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹോട്ടല്‍ ജീവനക്കാരാണ് കുളിമുറിയില്‍ ചോരയില്‍ കുളിച്ച നിലയില്‍ ഇമ്രാനെയും ജീവനറ്റ കുട്ടികളെയും ആശുപത്രിയിലെത്തിച്ചത്.
|
മോശം സ്വഭാവമുള്ള അമ്മയ്ക്കൊപ്പം തന്റെ മക്കള്‍ വളരാതിരിക്കാനാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ഇമ്രാന് പോലീസിനു മൊഴി നല്കി. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു ഇമ്രാന് മക്കള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്തത്. മുറി ശുചീകരിക്കാനെത്തിയ തൊഴിലാളിയാണ് ബെഡ്ഡില്‍ കുട്ടികളുടെ മൃതദേഹങ്ങളും കുളിമുറിയില്‍ ഇമ്രാനെ ചോരവാര്‍ന്നൊഴുകുന്ന നിലയിലും ആദ്യം കണ്ടതെന്ന് പോലീസ് പറഞ്ഞു.
ALSO READ: മാവുകുഴയ്ക്കുന്ന യന്ത്രത്തില്‍ കൈകുടുങ്ങി സംരംഭക മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





