ബറാബങ്കി (ഉത്തര്‍പ്രദേശ്): ഇറച്ചിക്കടയില്‍ കയറിയ കൂറ്റന്‍ പെരുമ്പാമ്പിനെ ഭയമില്ലാതെ പിടിച്ച് കഴുത്തിലിട്ട് കളിപ്പിച്ച് മദ്യപനായ യുവാവ്. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സിനിമകളെപ്പോലും വെല്ലുന്ന സംഭവം നടന്നത്.
|
പ്രദേശത്തെ ഇറച്ചിക്കടയിലുണ്ടായിരുന്ന ആടുകളെ ഇരയാക്കാന്‍ വേണ്ടിയാണ് ഏകദേശം 15 അടിയോളം നീളമുള്ള പെരുമ്പാമ്പ് കടയ്ക്കുള്ളിലേക്ക് കയറിയത്. പാമ്പിനെ കണ്ട കടയുടമ നിലവിളിച്ചതോടെ ആളുകള്‍ തടിച്ചുകൂടി. എന്നാല്‍, സംഭവസ്ഥലത്തുണ്ടായിരുന്ന സുരേഷ് എന്ന മ യുവാവ് തെല്ലും ഭയമില്ലാതെ പെരുമ്പാമ്പിനെ നഗ്‌നകരങ്ങള്‍ കൊണ്ട് പിടികൂടുകയായിരുന്നു. മദ്യലഹരിയിലായിരുന്നു സുരേഷ്.
ALSO READ: മക്ക പ്രതിരോധ കരാറിൽ ഈജിപ്തും പങ്കാളിയാകും; പ്രഖ്യാപനവുമായി തുർക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പാമ്പ് യുവാവിന്റെ കൈകളില്‍ ചുറ്റി വരിയുകയും ഒന്നിലധികം തവണ കടിക്കുകയും ചെയ്‌തെങ്കിലും സുരേഷ് പിന്മാറിയില്ല. പാമ്പിനെ പൂര്‍ണ്ണമായി കസ്റ്റഡിയിലാക്കിയ ഇയാള്‍ അതിനെ ഒരു മാല പോലെ കഴുത്തിലണിഞ്ഞ് റോഡില്‍ പ്രദര്‍ശനം നടത്തി. പെരുമ്പാമ്പിന് വിഷമില്ലാത്തതിനാല്‍ കടിച്ചത് വലിയ അപകടമുണ്ടാക്കിയില്ല.
ഓടിയെത്തിയ നാട്ടുകാര്‍ പരിഭ്രാന്തിയോടെയും അത്ഭുതത്തോടെയുമാണ് ഈ കാഴ്ച കണ്ടുനിന്നത്. ഏറെ നേരം പാമ്പുമായി കളിച്ച ശേഷം, അതിനെ ഒരു വലിയ പാത്രത്തിലാക്കി അടുത്തുള്ള ഓടയിലേക്ക് സുരേഷ് തുറന്നുവിട്ടു. പുറത്തുവന്ന പാമ്പ് തലയുയര്‍ത്തി നിന്ന ശേഷം ഓടയിലേക്ക് ഇഴഞ്ഞുപോയതോടെയാണ് നാട്ടുകാര്‍ക്ക് ശ്വാസം നേരെ വീണത്.
Tags: UP python news, Barabanki python incident, Drunk man plays with python, Meat shop python attack, Python in UP meat shop, Trending news Malayalam, Viral video Malayalam, India news update
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



