27
Aug 2026
Thu
27 Aug 2026 Thu
cyanide mohan serial killer

ബെംഗളൂരു: 20 സ്ത്രീകളെ സയനൈഡ് നല്‍കി കൊലപ്പെടുത്തി രാജ്യത്തെ ഞെട്ടിച്ച ക്രൂരനായ സീരിയല്‍ കില്ലര്‍ ‘സയനൈഡ്’ മോഹന്‍ എന്ന മോഹന്‍ കുമാറിനെ, 2006-ലെ കൊല്ലൂര്‍ ശാന്ത വധക്കേസില്‍ കര്‍ണാടക ഹൈക്കോടതി വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തില്‍ മോഹനെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹവാഗ്ദാനവും ആസൂത്രിത കൊലപാതകവും

മംഗളൂരു കങ്കനാടി സ്വദേശിയായ ശാന്തയെ ‘രാജേഷ്’ എന്ന വ്യാജപേരിലാണ് മോഹന്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയം നടിച്ച്, വിവാഹ വാഗ്ദാനം നല്‍കി 2006 നവംബര്‍ 9-ന് ഇവരെ കൊല്ലൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവിടെയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് ശാന്തയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം, അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ലോഡ്ജ് മുറിയില്‍ ഊരിവെപ്പിച്ചു.

ALSO READ: സുകുമാര കുറുപ്പ് എവിടെയെന്ന ചോദ്യത്തിന് ഉത്തരമായി; അന്തിമ റിപോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കും

തുടര്‍ന്ന് കൊല്ലൂരിലെ സ്വര്‍ണ്ണമുഖി മണ്ഡപത്തിന് സമീപമെത്തിച്ച് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നാണെന്ന് വിശ്വസിപ്പിച്ച് സയനൈഡ് ഗുളിക നല്‍കുകയായിരുന്നു. സയനൈഡ് ഉള്ളില്‍ച്ചെന്ന് ശാന്ത തഴെവീണു മരിച്ചതോടെ, മോഹന്‍ ലോഡ്ജ് മുറിയില്‍ തിരിച്ചെത്തി സ്വര്‍ണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞു.

തെളിവില്ലാതെ പ്രോസിക്യൂഷന്‍; സംശയത്തിന്റെ ആനുകൂല്യം

ശാന്തയുടെ കുടുംബം നല്‍കിയ പരാതിയില്‍ ഏറെ വൈകിയാണ് മൃതദേഹം പുറത്തെടുത്ത് രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. എന്നാല്‍ മൃതദേഹം പൂര്‍ണ്ണമായും അഴുകിയ നിലയിലായിരുന്നതിനാല്‍ മരണകാരണം സയനൈഡ് വിഷബാധയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കൂടാതെ ശാന്തയെ മോഹന്‍ ലൈംഗികമായി പീഡിപ്പിച്ചതിനോ കൊലപാതകത്തില്‍ മോഹന്റെ നേരിട്ടുള്ള പങ്കാളിത്തത്തിനോ ശക്തമായ സാഹചര്യതെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.

കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ സംശയത്തിന്റെ ആനുകൂല്യം നല്‍കി മോഹനെ വെറുതെവിട്ട കീഴ്കോടതി വിധി ശരിവെക്കുകയാണെന്ന് ജസ്റ്റിസ് എച്ച്.പി. സന്ദേഷ്, ജസ്റ്റിസ് ബി. പ്രമോദ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

Tags: Cyanide Mohan news, Kollur Shanta murder case, Karnataka High Court verdict, Serial killer Cyanide Mohan, Crime news Malayalam, Breaking news Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക