നഗാവ്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ അസമിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അധ്യാപകന് കുഴഞ്ഞുവീണ് മരിച്ചു. നഗാവ് മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷാഹിന്‍ റഹ്മാന് (47) ആണ് മരിച്ചത്.
|
ഓഗസ്റ്റ് 27-ന് വൈകുന്നേരം 7.36 ഓടെയായിരുന്നു സംഭവം. ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരിക്കവെ ഇദ്ദേഹം പെട്ടെന്ന് ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മരണത്തിന്റെ കൃത്യമായ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഹൃദയാഘാതമാണ് കാരണമെന്നാണ് നിഗമനം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
A doctor reportedly suffered a fatal heart attack while working out at a gym in Assam.
Identified as Dr. Shaheen Rahman, he was exercising on his knees when he suddenly collapsed face-first. He died shortly afterward.
The shocking incident was captured on the gym’s CCTV camera.…
— Mukesh (@mksh_kgp) August 28, 2026
യാതൊരു അസ്വസ്ഥതയും പ്രകടിപ്പിക്കാതെയാണ് സഹിന് വ്യായാമം ചെയ്തിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വര്‍ക്ക് ഔട്ട് ചെയ്യുന്നതിന്റെ വേഗത കുറയുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ഓടിക്കൂടി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ALSO READ: മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞു; ഡിസിസി അംഗം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസ്
ആവര്‍ത്തിക്കുന്ന ജിം ദുരന്തങ്ങള്‍
അടുത്തകാലത്തായി വ്യായാമത്തിനിടെ ചെറുപ്പക്കാരും ആരോഗ്യമുള്ളവരുമായ ആളുകള്‍ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.
ഉത്തരാഖണ്ഡ്: കഴിഞ്ഞ ജൂണില്‍ ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ 38-കാരനായ എസ്.ഒ.ജി (SOG) പോലീസ് ഉദ്യോഗസ്ഥന് ഗിരീഷ് ഭട്ട് ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു.
പൂനെ: പൂനെയില്‍ 37-കാരനായ ബിസിനസുകാരന് മിലിന്ദ് കുല്‍ക്കര്‍ണി വ്യായാമത്തിനിടെ വെള്ളം കുടിച്ച് വിശ്രമിക്കുമ്പോള്‍ തലകറങ്ങി വീണ് മരണപ്പെട്ടിരുന്നു.
വ്യായാമം ആരോഗ്യത്തിന് അത്യാവശ്യമാണെങ്കിലും, കണ്ടെത്താത്ത ഹൃദ്രോഗങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ളവരില്‍ പെട്ടെന്നുള്ള കഠിനമായ വ്യായാമം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Tags: Assam doctor gym death, Nagaon medical college doctor news, Gym workout sudden death, Heart attack during workout, National news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


