ന്യൂയോര്‍ക്ക്: ദക്ഷിണേഷ്യന്‍ വയോധികര്‍ക്കായുള്ള ‘ഇന്ത്യ ഹോം’ കമ്മ്യൂണിറ്റി സെന്ററില്‍ ഭാരതീയ പ്രവാസി സമൂഹത്തിനൊപ്പം രക്ഷാബന്ധന് ആഘോഷിച്ച് ന്യൂയോര്‍ക്ക് മേയര്‍ സോഹ്റാന്‍ മംദാനി. പാരമ്പര്യ വസ്ത്ര ധാരിയായ ഒരു വയോധിക മേയറുടെ കൈയില്‍ രാഖി കെട്ടുന്നതിന്റെ വൈകാരികമായ ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പരസ്പരം സംരക്ഷിക്കാനും പിന്തുണയ്ക്കാനും ഒപ്പം നില്ക്കാനുമുള്ള പവിത്രമായ വാഗ്ദാനമാണ് രക്ഷാബന്ധനിലെ ഓരോ നൂലിഴയുമെന്ന് അദ്ദേഹം കുറിച്ചു.
|
‘രക്ഷാബന്ധനില്‍ ഒറ്റ നൂലിഴ പ്രതിനിധീകരിക്കുന്നത് ശക്തമായ ഒരു വാഗ്ദാനമാണ്: പരസ്പരം സംരക്ഷിക്കുക, പിന്തുണയ്ക്കുക, ഒപ്പം നില്ക്കുക,’ എന്ന് മംദാനി എക്സില്‍ (ട്വിറ്റര്‍) കുറിച്ചു. ദക്ഷിണേഷ്യന്‍ മുതിര്‍ന്ന പൗരന്മാര്ക്ക് സ്നേഹവും പരിചരണവും ലഭിക്കുന്ന ഇന്ത്യ ഹോമിലെ മുതിര്‍ന്നവര്‍ക്കൊപ്പം ഈ ആനന്ദം പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: മഹാപ്രളയത്തിലും തകരാതെ ആ ‘പച്ച വീട്’; വൈറൽ വീഡിയോയിലെ നേപ്പാൾ കുടുംബം സുരക്ഷിതരെന്ന് സ്ഥിരീകരണം
എല്ലാവര്ക്കും കൂടുതല്‍ സുരക്ഷിതവും ചെലവുകുറഞ്ഞതുമായ ഒരു ന്യൂയോര്‍ക്ക് നഗരം കെട്ടിപ്പടുക്കുന്നതിന് ഈ പരസ്പര കൂട്ടായ്മയുടെ സന്ദേശം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോയെ പരാജയപ്പെടുത്തി ന്യൂയോര്‍ക്കിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലീം വംശജനാണ് സോഹ്റാന്‍ മംദാനി.
ആര്.എസ്.എസ് മേധാവിയുടെ പരിപാടിക്കെതിരെ പ്രതികരണം
അതിനിടെ, ശനിയാഴ്ച മാന്‍ഹട്ടനില്‍ നടക്കുന്ന ആര്.എസ്.എസ് (RSS) മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന സ്വകാര്യ പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് മംദാനി വ്യക്തമാക്കി. എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യ അവകാശമുള്ള ഒരു മതേതര റിപ്പബ്ലിക് എന്ന ഇന്ത്യയുടെ കാഴ്ചപ്പാടാണ് താന്‍ കണ്ടുവളര്‍ന്നതെന്നും, എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചിലരെ ഒഴിവാക്കിക്കൊണ്ടുള്ള ആശയങ്ങളുടെ വളര്‍ച്ച ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും ഒരു സ്വകാര്യ പരിപാടി റദ്ദാക്കാന്‍ നഗര ഭരണകൂടത്തിന് അധികാരമുണ്ടോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags: Zohran Mamdani news, New York Mayor Raksha Bandhan, Zohran Mamdani RSS Mohan Bhagwat, Pravasi news Malayalam, NRI news Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





