01
Sep 2026
Tue
01 Sep 2026 Tue
thaikkadappuram ajmal body found

കാസര്‍കോഡ്: നീലേശ്വരം തൈക്കടപുറത്ത് ആഗസ്ത് 29ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നീലേശ്വരം നഗരസഭ തൈക്കടപ്പുറം നോര്‍ത്ത് 29 ആം വാര്‍ഡില്‍. തൈക്കടപ്പുറം സി റോഡ് കടപ്പുറത്ത് താമസിക്കുന്ന ഹനീഫയുടെ മകന്‍ അജ്മലി(22)ന്റെ മൃതദേഹമാണ് അഴിത്തല ഭാഗത്ത് നിന്ന് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെയോടെ തൈക്കടപ്പുറം അഴിത്തല കടലില്‍ ഒഴുകുന്ന നിലയില്‍ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം കരക്കെത്തിച്ചു.

വീടിനു സമീപം കടലില്‍ കുളിക്കുന്നതിനിടെയാണ് കാണാതായത്. പോലീസ്, കോസ്റ്റ് ഗാര്‍ഡ്, മല്‍സ്യത്തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.

വസ്ത്രവും മൊബൈല്‍ ഫോണും അന്ന് തന്നെ കടല്‍ കരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തിരുന്ന അജ്മല്‍ വിദേശത്തേക്ക് ജോലി ആവശ്യത്തിനായ് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക