ദേശീയ ഗുസ്തി താരവും മഹാരാഷ്ട്ര സ്വദേശിനിയുമായ അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന് മക്കളോടൊപ്പം നൽദുർഗ് കോട്ടയിലെ നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ അശ്വിനിയും രണ്ട് മക്കളും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്.
|
ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. അഞ്ച് വയസുകാരനായ മകൻ അജിങ്ക്യയും രണ്ടര വയസുകാരിയായ ഇരട്ടകളിൽ ഒരാളായ ക്രാന്തിയുമാണ് സംഭവസ്ഥലത്ത് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വീരയെ ധാരാശിവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഭർതൃവീട്ടിൽനിന്നുള്ള മാനസിക പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന ആരോപണവുമായി അശ്വിനിയുടെ പിതാവ് രംഗത്തെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ‘പെൺപുലി’ എന്നറിയപ്പെട്ടിരുന്ന അശ്വിനി ഗുസ്തിയിൽ ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയ താരമായിരുന്നു. ദേശീയ മത്സരങ്ങളിൽ അഞ്ച് സ്വർണവും ആറ് വെള്ളിയും നേടിയിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




