അബൂദബി: പ്രമുഖ ഇന്ത്യൻ ജ്വല്ലറി ബ്രാൻഡായ മെറാൾഡ ജുവൽസ് അബൂദബിയിൽ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം തുറന്നു. സെപ്റ്റംബർ 5ന് ഹംദാൻ സ്ട്രീറ്റിലെ ഗോൾഡൻ ഫാൽക്കൺ ടവറിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് ഷോറൂം പ്രവർത്തനം ആരംഭിച്ചത്. നടി കൂടിയായ ബ്രാൻഡ് അംബാസഡർ മൃണാൾ താക്കൂർ ഉദ്ഘാടനം നിർവഹിച്ചു.
|
മെറാൾഡ ജുവൽസിന്റെ ചെയർമാൻ അബ്ദുൽ ജലീൽ എടത്തിൽ, മാനേജിങ് ഡയറക്ടർ ജസീൽ മുഹമ്മദ് എടത്തിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ചടങ്ങിൽ ‘Raere – Uncut Jewellery by Meralda’ എന്ന പുതിയ ബ്രാൻഡും അവതരിപ്പിച്ചു.
ഇന്ത്യ, ജിസിസി, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 സ്റ്റോറുകളിലേക്ക് ശൃംഖല വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. അബൂദബി ഷോറൂം ഈ അന്താരാഷ്ട്ര വികസന പദ്ധതിയിലെ പുതിയ ചുവടുവയ്പാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026



