10
Sep 2026
Thu
10 Sep 2026 Thu
Election commission recognises TVK as state party

നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയെ തമിഴ്നാട്ടിൽ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി ‘വിസിൽ’ അനുവ​ദിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2026ലെ തമിഴ്നാട്, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ടിവികെയുടെ പ്രകടനം പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തമിഴ്നാട്ടിലെ 234 സീറ്റുകളിൽ 108 സീറ്റുകൾ ടിവികെ നേടിയതിനെ തുടർന്നാണ് പാർട്ടിക്ക് സംസ്ഥാന പാർട്ടി പദവി ലഭിച്ചത്.

സെപ്റ്റംബർ 9-ലെ അറിയിപ്പിൽ, തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ സംവരണം ചെയ്യുന്നതിനും അനുവദിക്കുന്നതിനുമുള്ള 1968ലെ ഉത്തരവിലെ പാരഗ്രാഫ് 6എ പ്രകാരമുള്ള മാനദണ്ഡങ്ങൾ ടിവികെ പാലിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഇതോടെ തമിഴ്നാട്ടിനൊപ്പം കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ടിവികെയെ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു.

ALSO READ: യു ട്യൂബ് വീഡിയോ കണ്ട് സാൻഡ്‌വിച്ച് നിർമാണം തുടങ്ങിയ യുവാവിന് ഇന്ന് മാസം 25 ലക്ഷം വിറ്റുവരവ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക