24
Sep 2026
Thu
24 Sep 2026 Thu
sexual abuse in flight

ന്യൂജഴ്സി: യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ സഹയാത്രികന്റെ ലൈംഗിക വൈകൃതത്തിനിരയായി യുവതി. ന്യൂയോര്‍ക്കിലെ റോച്ചെസ്റ്ററില്‍ നിന്ന് ന്യൂജഴ്സിയിലെ നെവാര്‍ക്കിലേക്കുള്ള യാത്രയിലാണ് സംഭവമെന്ന് പീഡിയാട്രിക് ക്രൈസിസ് തെറാപ്പിസ്റ്റായ 25 വയസ്സുകാരി പറഞ്ഞു. രാവിലെ ആറു മണിക്കുള്ള വിമാനത്തിലായിരുന്നു യുവതി യാത്ര ചെയ്തിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • റോച്ചെസ്റ്ററിൽ നിന്ന് നെവാർക്കിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് നടുക്കുന്ന സംഭവം.
  • തനിക്ക് നേരെ സ്വയംഭോഗം ചെയ്ത യാത്രക്കാരനെക്കുറിച്ച് പരാതിപ്പെട്ടിട്ടും ലാൻഡിംഗ് സമയത്ത് ഇയാളുടെ അടുത്ത് തന്നെ ഇരിക്കാൻ കാബിൻ ക്രൂ നിർബന്ധിച്ചു.
  • സംഭവത്തിൽ യുവതി എഫ്.ബി.ഐക്കും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും പരാതി നൽകി.
  • വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നും യാത്രക്കാരിയോട് ക്ഷമാപണം നടത്തിയതായും യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു.

സമീപത്തിരുന്നയാള്‍ തന്നെ തുറിച്ച് നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. പരിഭ്രാന്തിയിലായ യുവതി അവിടെ നിന്ന് എഴുന്നേറ്റ് സംഭവം കാബിന്‍ ക്രൂവിനെ അറിയിച്ചു. അവര്‍ യുവതിയെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചു. പക്ഷേ ലാന്‍ഡിങ്ങിന് സമയമായപ്പോള്‍ മറ്റ് സീറ്റുകള്‍ ഒഴിവില്ലാത്തതിനാല്‍ സ്വയംഭോഗം ചെയ്ത യാത്രക്കാരന്റെ സമീപത്ത് തന്നെ ഇരിക്കാന്‍ കാബിന്‍ ക്രൂ നിര്‍ബന്ധിച്ചതായും യുവതി ആരോപിക്കുന്നു. പല തവണ എനിക്ക് അയാളുടെ അടുത്ത് ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അവര്‍ അത് ഗൗനിച്ചില്ല. ഇത് വലിയ ഭയത്തിന് കാരണമായിയെന്നും യുവതി വെളിപ്പെടുത്തി.

വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ വിവരം അധികൃതരെ അറിയിക്കുന്നതിലും സ്വയംഭോഗം ചെയ്ത യാത്രക്കാരനെ പിടികൂടുന്നതിലും കാബിന്‍ ക്രൂ വീഴ്ച വരുത്തിയതായും യുവതി ആരോപിച്ചു. യുവതി പിന്നീട് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, എഫ്ബിഐ, യുണൈറ്റഡ് എയര്‍ലൈന്‍സ് എന്നിവര്‍ക്ക് പരാതി നല്‍കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. ഉപഭോക്താക്കളുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന. ഈ കാര്യങ്ങള്‍ ഗൗരവമായി കാണുകയും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയും ചെയ്യും. ഉപഭോക്താവുമായി ബന്ധപ്പെടുകയും അവര്‍ക്കുണ്ടായ മോശമായ അനുഭവത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്തുവെന്ന് യുണൈറ്റഡ് വക്താവ് അറിയിച്ചു.

Tags: United Airlines, Flight Sexual Harassment, USA Flight Incident, FBI Investigation, Federal Aviation Administration

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക