26
Sep 2026
Sat
26 Sep 2026 Sat
Parvathy Maya Shaji Amster Overseas Fraud

കൊച്ചി: ആഡംബര കാറുകള്‍, തിളങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍, സോഷ്യല്‍ മീഡിയയില്‍ ലക്ഷങ്ങളെ ആകര്‍ഷിച്ച റീലുകള്‍… ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഗ്ലാമറസ് ജീവിതശൈലി കൊണ്ട് ലക്ഷക്കണക്കിന് ആളുകളെ കണ്ണഞ്ചിപ്പിച്ച പാര്‍വതി മായ ഷാജി എന്ന യുവതിയുടെ യഥാര്‍ത്ഥ മുഖം പുറത്തുവരുമ്പോള്‍ ഞെട്ടലിലാണ് കേരളം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാന വിവരങ്ങൾ (Key Highlights)

  • വിമാനത്താവളത്തിൽ നാടകീയ അറസ്റ്റ്: ലൂക്കൗട്ട് നോട്ടീസ് നിലനിൽക്കെ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാർവതി മായ ഷാജിയെ ഇമിഗ്രേഷൻ വിഭാഗം പിടികൂടി.
  • സോഷ്യൽ മീഡിയ റീലുകൾ വെച്ച് തട്ടിപ്പ്: ആഡംബര ജീവിതം കാണിച്ച് ഉദ്യോഗാർത്ഥികളെ ആകര്‍ഷിച്ച് കാനഡ, യൂറോപ്പ്, അർമീനിയ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
  • ഭർത്താവും കൂട്ടാളികളും ഒളിവിൽ: തട്ടിപ്പിന്റെ സൂത്രധാരനായ ഭർത്താവ് അനീഷ് മേനോൻ ദുബായിലാണെന്നും മറ്റ് പ്രതികൾക്കായി വലവീശിയതായും പൊലീസ്.
  • പരാതിക്കാരുടെ പ്രവാഹം: വാർത്ത പുറത്തുവന്നതോടെ തൃശൂർ, കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിൽ നിന്ന് കോടികളുടെ നഷ്ടം ഉന്നയിച്ച് കൂടുതൽ ഇരകൾ പൊലീസിനെ സമീപിക്കുന്നു.

വിദേശത്ത് സ്വപ്ന ജോലി വാഗ്ദാനം ചെയ്ത് സാധരണക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയ കേസിലാണ് ‘ആംസ്റ്റര്‍ ഓവര്‍സീസ്’ ഉടമ പാര്‍വതി ഷാജിയെ പൊലീസ് പിടികൂടിയത്.ലൂക്കൗട്ട് നോട്ടീസ് നിലനില്‍ക്കെ, പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ വ്യാഴാഴ്ച രാവിലെ വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ പാര്‍വതിയെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

ALSO READ: ഹിന്ദുമുന്നണി നേതാവിന്റെ കൊലപാതകം: 4 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്

ഒറ്റ ദിവസം 25ഓളം പരാതികള്‍

ഇടപ്പള്ളിയിലെ ‘ആംസ്റ്റര്‍ ഓവര്‍സീസ് പ്രൈവറ്റ് ലിമിറ്റഡ്’, പാലാരിവട്ടത്തെ ‘ആംസ്റ്റര്‍ ഇമിഗ്രേഷന്‍ ഓവര്‍സീസ്’ എന്നീ സ്ഥാപനങ്ങള്‍ വഴിയാണ് തട്ടിപ്പിന്റെ വലിയ വല നെയ്തത്. അര്‍മീനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലാണ് പാര്‍വതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പാര്‍വതി അറസ്റ്റിലായ വിവരം പുറത്തുവന്നതോടെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് പരാതിക്കാരുടെ പ്രവാഹമായിരുന്നു. ഒറ്റദിവസം കൊണ്ട് ഇരുപത്തഞ്ചിലധികം പേരാണ് പരാതിയുമായി എത്തിയത്.

കോഴിക്കോട്, തൃശൂര്‍ തുടങ്ങിയ ജില്ലകളിലും പ്രതിക്കെതിരെ സമാനമായ നിരവധി കേസുകള്‍ നിലവിലുണ്ട്. 2023 മുതല്‍ കാനഡ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ വഴിയാണ് ഇരകളെ വലയിലാക്കിയിരുന്നത്.

ഒളിവില്‍ ഭര്‍ത്താവ്; മാഫിയാ മോഡല്‍ ഭീഷണിമണി

ചെയിന്‍ കേസുകളിലും ഒട്ടേറെ സാമ്പത്തിക തട്ടിപ്പുകളിലും പ്രതിയായ പാര്‍വതിയുടെ ഭര്‍ത്താവ് അനീഷ് മേനോന്‍ നിലവില്‍ ദുബായില്‍ ഒളിവിലാണെന്നാണ് വിവരം. മാനേജര്‍മാരായ അഭിജിത്ത്, അജു കെ. മാത്യു, വിഷ്ണു വിജയന്‍, ഷാജി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.പണം നഷ്ടപ്പെട്ട് ചോദ്യം ചെയ്യാനെത്തുന്ന ഇരകളെ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നിശബ്ദരാക്കുകയായിരുന്നു ഇവരുടെ രീതി. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രഗത്ഭരായ അഭിഭാഷകരുടെ നിരതന്നെയാണ് പ്രതിക്കായി രംഗത്തുള്ളത്. നിലവില്‍ കസ്റ്റഡിയിലുള്ള പാര്‍വതിയെ ചോദ്യം ചെയ്തുവരികയാണ്.

Tags: Parvathy Maya Shaji, Amster Overseas, Job Visa Fraud, Kochi Crime News, Palarivattom Police, Aneesh Menon, Foreign Job Scam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക