നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കടുത്ത വര്‍ഗീയത ഇളക്കിവിട്ടാണ് ജയിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്. തൃക്കരിപ്പൂരിലെ ലീഗിന്റെ പ്രചാരണം ജയരാജന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. തൃക്കരിപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഈ പ്രചാരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്തഫയുടെ തോല്‍വിക്ക് കാരണമായെന്നും പി ജയരാജന് പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഈ പ്രതികരണത്തില്‍ തനിക്കെതിരെ മുസ്ലിം ലീഗ് കേസ് കൊടുക്കണമെന്നും ജയരാജന് വെല്ലുവളിച്ചു.
|
പ്രധാന വിവരങ്ങൾ (Key Highlights)
- വർഗീയ പ്രചാരണം: തൃക്കരിപ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി.പി.പി. മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് ലീഗ് വീടുകളിൽ കയറി പ്രചരിപ്പിച്ചതായി പി. ജയരാജൻ.
- കേസെടുക്കാൻ വെല്ലുവിളി: പച്ചയായ വർഗീയത പ്രചരിപ്പിച്ചെന്ന തന്റെ പ്രസ്താവനയിൽ ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ കേസ് കൊടുക്കാൻ ലീഗിനെ വെല്ലുവിളിച്ച് ജയരാജൻ.
- ബംഗാൾ മോഡൽ മുന്നറിയിപ്പ്: കേരളത്തിൽ ബിജെപി 3 സീറ്റ് നേടിയത് അപകടസൂചനയാണെന്നും, 10 വർഷം മുൻപ് 3 സീറ്റ് മാത്രം ഉണ്ടായിരുന്ന ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയത് കോൺഗ്രസും ലീഗും തിരിച്ചറിയണമെന്നും ഓർമ്മപ്പെടുത്തൽ.
‘കേരളത്തില്‍ മുസ്ലിം വര്‍ഗീയതയും സജീവമാണ്. തൃക്കരിപ്പൂര്‍ അതിന് തെളിവാണ്. മതവികാരം ഇളക്കിവിടാന്‍ ലീഗ് ശ്രമിച്ചു. തെരഞ്ഞെടുപ്പില്‍ മുസ്ലിം വീടുകളില്‍ പോയി ലീഗുകാര്‍ വര്‍ഗീയത പ്രചരിപ്പിച്ചു. വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഉമ്മ മരിച്ചപ്പോള്‍ പള്ളിയില്‍ പോയില്ല എന്ന് വീടുകളില്‍ കയറി പറഞ്ഞു. ഈ പ്രചാരണം മുസ്തഫയുടെ തോല്‍വിക്ക് കാരണമായി. പച്ചയായ വര്‍ഗീയതയാണ് ലീഗ് പ്രചരിപ്പിച്ചത്. ഇതിന് തെളിവുണ്ട്. ധൈര്യമുണ്ടെങ്കില്‍ ഈ പ്രതികരണത്തില്‍ കേസുകൊടുക്കൂ ലീഗുകാരേ…’ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് മൂന്ന് സീറ്റ് കിട്ടിയത് അപകട സൂചനയാണെന്ന് ബംഗാളിനെ ഓര്‍മിപ്പിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളില്‍ 10 വര്‍ഷം മുമ്പ് ബിജെപിക്ക് മൂന്ന് സീറ്റായിരുന്നു. ബിജെപി ബംഗാളില്‍ ഭരണത്തില്‍ എത്തി എന്ന് ഓര്മ വേണം. കോണ്‍ഗ്രസും ലീഗും ഇത് തിരിച്ചറിയുന്നില്ല. അവര്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയത് വ്യക്തമാണെന്നും പി ജയരാജന് പറഞ്ഞു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തണം. വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ സിപിഐഎം ശക്തമായി നിലനില്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags P Jayarajan, Muslim League, CPIM Kerala, Trikaripur Election, VPP Mustafa, Kerala Politics, BJP Bengal Model, Kerala Assembly Election
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





