27
Sep 2026
Sun
27 Sep 2026 Sun
Kannur Edakkad Village Officer Case

കണ്ണൂര്‍: സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിക്ക് ഫോണ്‍ വഴി അശ്ലീലസന്ദേശം അയച്ചെന്ന പരാതിയില്‍ വില്ലേജ് ഓഫിസര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എടക്കാട് വില്ലേജ് ഓഫിസര്‍ ആലപ്പുഴ സ്വദേശി ജിജു സ്‌കറിയക്കെതിരെയാണ് (48) താഴെചൊവ്വ സ്വദേശിനിയുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. അതേസമയം, തന്നെ മര്‍ദിച്ചെന്ന വില്ലേജ് ഓഫിസറുടെ പരാതിയില്‍ യുവതിക്കും ഭര്‍ത്താവിനും കണ്ടാലറിയാവുന്ന 12 പേര്‍ക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വില്ലേജ് ഓഫിസില്‍ സര്‍ട്ടിഫിക്കറ്റിനായി എത്തിയതായിരുന്നു യുവതി. തുടര്‍ന്ന് ഈ മാസം 11 മുതല്‍ 25 വരെ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സന്ദേശമയച്ചെന്നാണു യുവതിയുടെ പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച രാത്രി പരാതിക്കാരിയുടെ വീട്ടിലെത്തി മാനഹാനി ഉണ്ടാക്കി.

യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി താഴെചൊവ്വയില്‍ വീട്ടുകാരടക്കമുള്ള ഒരു സംഘം ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച് ചോദ്യം ചെയ്തിരുന്നെന്നും തുടര്‍ന്നാണ് പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ കസ്റ്റഡിയില്‍ എടുത്തതെന്നും പൊലീസ് പറഞ്ഞു.

അപേക്ഷയില്‍ യഥാസമയം നടപടിയെടുത്തില്ലെന്ന് തെറ്റിദ്ധരിച്ച് ഒരു സംഘം തന്നെ വിളിച്ചുവരുത്തി ഹെല്‍മറ്റ് കൊണ്ടടക്കം ആക്രമിച്ചെന്ന് ആരോപിച്ചാണു ജിജു സ്‌കറിയ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയത്.

Tags: Kannur News, Edakkad Village Officer, Kannur Town Police, Village Officer Arrest, Cyber Crime Kerala, Kerala Police News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക