ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്താനിരുന്ന വന്‍ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലുടനീളം പോലീസിന്റെ നരനായാട്ട്. മുംബൈയില്‍ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയെ വിമാനത്തിനുള്ളില്‍ കയറി ഡല്‍ഹി പോലീസ് നാടകീയമായി കസ്റ്റഡിയിലെടുത്തു.
|
പ്രശസ്ത യൂട്യൂബറും ഇന്‍ഫ്‌ലുവന്‍സറുമായ ധ്രുവ് റാഠി, സി.ജെ.പി ലീഗല്‍ സെല്‍ മേധാവി രത്‌ന സിംഗ് എന്നിവരെയടക്കം പ്രമുഖ നേതാക്കളെയും ഇന്‍ഫ്‌ലുവന്‍സര്‍മാരെയും ഡല്‍ഹി പോലീസും ഹരിയാന പോലീസും കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്.
വിമാനത്തിനുള്ളില്‍ തര്‍ക്കം; ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അറസ്റ്റ് വിവരം
പുറത്ത്
🚨 ABHIJEET DIPKE, SAURAV DAS AND ASHUTOSH RANKA DETAINED FROM INSIDE THEIR FLIGHT 🚨
Shame on you @narendramodi @AmitShah https://t.co/hXl6bzh53i
— Cockroach Janta Party – CJP (@Cockroachisback) October 10, 2026
മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിയ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ ഡല്‍ഹി പോലീസിലെ പ്രത്യേക സംഘം വിമാനത്തിനുള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. അഭിജിത് ദീപ്‌കെയ്‌ക്കൊപ്പം പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരെയും വിമാനത്തില്‍ വെച്ചുതന്നെ കസ്റ്റഡിയിലെടുത്തു.
തങ്ങളെ കസ്റ്റഡിയിലെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ അഭിജിത് ദീപ്‌കെ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ലൈവായി പുറത്തുവിട്ടു. ‘വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതുവരെയെങ്കിലും നിങ്ങള്‍ക്ക് കാത്തുനിന്നുകൂടായിരുന്നോ? ഞങ്ങളെ അറസ്റ്റ് ചെയ്‌തോളൂ, ഞങ്ങള്‍ക്കാരെയും പേടിയില്ല’ എന്ന് വിമാനത്തിനുള്ളില്‍ വെച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് അഭിജിത് തര്‍ക്കിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.
ധ്രുവ് റാഠിയെ വീടു വളഞ്ഞ് കസ്റ്റഡിയിലെടുത്തു

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജര്‍മ്മനിയില്‍ നിന്നും ഇന്ത്യയിലെത്തിയ പ്രമുഖ സോഷ്യല്‍ മീഡിയ താരം ധ്രുവ് റാഠിയെ ഗുരുഗ്രാം സെക്ടര്‍ 56-ലെ വസതിയില്‍ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച പുലര്‍ച്ചെ 50-ഓളം വരുന്ന ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ധ്രുവ് റാഠിയെ കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച വൈകീട്ടാണ് ജന്തര്‍ മന്തറിലെ സമരത്തില്‍ താന്‍ പങ്കെടുക്കുമെന്ന് ധ്രുവ് റാഠി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരുന്നത്. ധ്രുവ് റാഠിയെ ഉടനടി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
കൂടാതെ, മറ്റൊരു നേതാവായ രത്‌ന സിംഗിനെ കാറില്‍ സഞ്ചരിക്കുന്നതിനിടെ പോലീസ് തടയുകയും യാത്ര നിഷേധിക്കുകയും ചെയ്തതായി അവര്‍ വിഡിയോയിലൂടെ വ്യക്തമാക്കി.
ഡല്‍ഹിയില്‍ ആയിരത്തോളം പേര്‍ കസ്റ്റഡിയില്‍; അതിര്‍ത്തികള്‍ പൂര്‍ണ്ണമായി അടച്ചു
പ്രതിഷേധത്തിലേക്ക് എത്തുന്ന ആളുകളെ തടയാനായി ഡല്‍ഹി പോലീസും കേന്ദ്ര സേനയും ചേര്‍ന്ന് വെള്ളിയാഴ്ച രാത്രി മാത്രം ആയിരത്തിലധികം ആളുകളെ കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച രാവിലെ മാത്രം 500-ലധികം പ്രതിഷേധക്കാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസ് പിടികൂടി. ഡല്‍ഹി അതിര്‍ത്തികളായ ചില്ല, ഘാസിയാബാദ്, മോഹന്‍ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ റോഡുകളില്‍ സ്‌പൈക്ക് സ്ട്രിപ്പുകളും വലിയ ബാരിക്കേഡുകളും നിരത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട പല മെട്രോ സ്റ്റേഷനുകളും അടച്ചുപൂട്ടുകയും ഡല്‍ഹിയിലേക്കുള്ള ട്രെയിനുകള്‍ പൂര്‍ണ്ണമായി റദ്ദാക്കുകയും ചെയ്തിട്ടും വന്‍തോതില്‍ ജനങ്ങള്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുകയാണ്.
Tags: Abhijeet Dipke Detained, Dhruv Rathee Detained, CJP Delhi Protest, Delhi Airport Police Action, Jantar Mantar Protests 2026, National News Malayalam, Delhi News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




