ജിദ്ദ: ആരോഗ്യമുള്ള കുടുംബങ്ങൾ സമൂഹത്തിന് കരുത്ത് പകരുന്നുവെന്ന് ജിദ്ദയിൽ സംഘടിപ്പിച്ച ആരോഗ്യസംരക്ഷണ സെമിനാറിൽ പങ്കെടുത്തവർ അവതരിപ്പിച്ച വിഷയങ്ങളിൽ വ്യക്തമാക്കി. സ്ത്രീകളുടെയും, കുട്ടികളുടെയും കുടുംബത്തിന്റെയും ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യം മുൻനിർത്തി എംപവറിങ് വിമൻസ് അലയൻസ് (EWA) ജിദ്ദ കേരള പൗരാവലിയും അബീർ മെഡിക്കൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ജിദ്ദാ ഹസ്സൻ ഗസ്സാവി ഹോസ്പിറ്റലിൽ വെച്ചാണ് ആരോഗ്യബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത്.
|
അനാരോഗ്യത്തോടെ കഴിയുന്ന കുടുംബങ്ങൾ നമുക്കിടയിൽ ധാരാളമുണ്ട്. വലിയ രീതിയിൽ മനോവിഷമവും സാമ്പത്തിക ബാധ്യതയും ഇതിലൂടെ പലരും നേരിടുന്നു. ആരോഗ്യത്തെ കുറിച്ച് ശരിയായ അറിവ് നേടാൻ സമയം കണ്ടെത്താത്തതും ജീവിത ശൈലിയിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കാത്തതും സമൂഹത്തിന് വലിയ വെല്ലുവിളിയായി ഇപ്പോഴും തുടരുന്നുവെന്നും സെമിനാറിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ശിശുരോഗവിദഗ്ദയായ ഡോ. മുഫീദ ആലുങ്ങലും ഗൈനക്കോളജിസ്റ്റായ ഡോ. ഹസീന ബീഗവും സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം കുടുംബത്തിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും നേരിട്ട് സ്വാധീനിക്കുന്നതാണെന്നും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ അറിവും സമയബന്ധിതമായ ചികിത്സയും അനിവാര്യമാണെന്നും ഡോക്ടർമാർ വിശദീകരിച്ചു. വിവാഹിതരാവാൻ തയ്യാറെടുക്കുന്നവർ നിർബന്ധമായും എടുക്കേണ്ട ഗർഭയശയ ക്യാൻസറിനെതിരായ പ്രതിരോധ കുത്തിവെപ്പിനെകുറിച്ച് സെമിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി പറയവേ ഓർമ്മപ്പെടുത്തി.
ജ്യോതി ബാബുകുമാർ ആശംസകൾ നേർന്നു. നീമ, മൗഷുമി ശരീഫ്, അഫ്ര സബീൻ റാഫി , സുവിജ സത്യൻ, റജിയ വീരാൻ, ഹസീന റഷീദ് എന്നിവർ സെമിനാറിന്റെ ഭാഗമായി സംസാരിച്ചു.
സിമി അബ്ദുൽ ഖാദർ അവതാരകയും സോഫിയ സുനിൽ മോഡറേറ്ററുമായ പരിപാടിയിൽ ഷെറീന റഷീദ് സ്വാഗതം പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർക്കും സഹകരിച്ചവർക്കും സബീനാ റാഫി നന്ദി പ്രകാശിപ്പിച്ചു.
സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സെമിനാറിൽ ചർച്ചയായി. ലഭിച്ച അറിവുകൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനൊപ്പം കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും പകരണമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിച്ചു.
ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യബോധം വർധിപ്പിക്കുന്നതിനും സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിനും ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകരായ ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ അഖിൽ റഹ്മാൻ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



