ആലപ്പുഴയില് വയോധികയുടെ മുഖവും തലയും തെരുവ് നായ കടിച്ചു പറിച്ചു. ചെട്ടി കുളങ്ങര ഗ്രാമ പഞ്ചായത്ത് 18ാം വാര്ഡില് താമസിക്കുന്ന രമാനാരായണി(88)യെ ആണ് നായ ഭീകരമായി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇവരെ പ്ലാസ്റ്റിക്ക് സര്ജറിക്കായി കോട്ടം മെഡിക്കല് കോളജിലേക്കു മാറ്റി.
|
രമാനാരായണി എല്ലാ ദിവസവും ഉച്ചയ്ക്ക് നായ്ക്കള്ക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ഈ സമയത്താണ് ദാരുണമായ സംഭവമുണ്ടായത്. വയോധികയുടെ നിലവിളി കേട്ട് നാട്ടുകാര് എത്തിയപ്പോള് ഒരു നായ വയോധികയുടെ നെഞ്ചത്ത് കയറി നിന്ന് മുഖം കടിച്ചു പറിക്കുന്നതാണ് കണ്ടത്. ഭക്ഷണം കൊടുക്കുന്നതിനിടെ നായ രമാനാരായണിയെ വലിച്ചു താഴെയിട്ട് ആക്രമിക്കുകയായിരുന്നു.
ഒരു കണ്ണും വലത്തേ കവിള്ത്തടവും നായ പൂര്ണമായും കടിച്ചു പറിച്ചെടുത്തു. മുഖത്തും തലയിലും ഗുരുതര പരിക്കേറ്റ രമാനാരായണിയെ ആദ്യം വണ്ടാനം മെഡിക്കല് കോളജിലും തുടര്ന്ന് പ്ലാസ്റ്റിക്ക് സര്ജറിക്കായി കോട്ടയം മെഡിക്കല് കോളജിലും പ്രവേശിപ്പിച്ചു.
ഇതേ നായ സമീപത്തുള്ള 60കാരി സുശീലാമ്മയെയും കടിച്ചിരുന്നു. നായയെ പിന്നീട് ചത്ത നിലയില് കണ്ടെത്തി.നായയ്ക്ക് പേ വിഷബാധ ഉണ്ടോ എന്നറിയാന് സാംപിള് ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags: Alappuzha Stray Dog Attack, Chettikulangara Stray Dog Menace, Ramanarayani Stray Dog Attack Alappuzha, Kottayam Medical College Plastic Surgery, Kerala Stray Dog Issue Malayalam, News Malayalam
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





