താനൂർ: മകളുടെ വിവാഹ ആവശ്യത്തിനായി നാട്ടിലെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. ഒഴൂർ വെള്ളിയാമ്പുറം സ്വദേശി അൻസാർ വെള്ളാലി(അനസ് ഒഴൂർ-45) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് മകളുടെ വിവാഹത്തിനായി അൻസാർ നാട്ടിലെത്തിയത്.
|
രണ്ടു പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ ജോലി ചെയ്തുവരികയായിരുന്നു. സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
പരേതനായ വെള്ളാലി സെയ്തലവി ഹാജിയുടെയും ഫാത്തിമയുടെയും മകനാണ്. മക്കൾ: സോന, അൻഷ, അയാൻ. സഹോദരങ്ങൾ: ഉമർ, ഷൗക്കത്ത്, ഷെരീഫ്, ഖൈറു, അസ്മ, സൈഫു.
കബറടക്കം തലക്കട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ALSO READ:പൊലീസിനെ കുഴക്കാൻ ആസൂത്രിത ‘ഫോൺ കോൾ’ തന്ത്രം; തിരുവനന്തപുരം അഭിരാം വധക്കേസിൽ കാമുകി അറസ്റ്റിൽ!
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



