കണ്ണൂര്‍ മുഴുപ്പിലങ്ങാട് എസ്ഡിപിഐയുടെ ഫ്ളക്സ് നശിപ്പിച്ചതിനെ തുടര്‍ന്ന് ആര്.എസ്.എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. എസ്ഡിപിഐയുടെ തീരദേശ മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട കൂടക്കടവ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച ഫ്ളക്സ് നശിപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.
|
ഇതിനെതിരേ ഇവിടെ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസുകാര്‍ അക്രമമഴിച്ചു വിട്ടു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
സംഘര്‍ഷത്തില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ഒരു എസ്ഡിപിഐ പ്രവര്‍ത്തകനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്.
ഇന്ന് കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര് സിയാദിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന തീരദേശ മുന്നേറ്റ യാത്ര നാളെ കണ്ണൂരിലെത്താനിരിക്കേയാണ് സംഘര്‍ഷം.
യാത്ര കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും അക്രമ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുഴപ്പിലങ്ങാടും സമീപ പ്രദേശങ്ങളിലും പോലീസിന്റെ നേതൃത്വത്തിൽ കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags: Kannur Muzhappilangad SDPI RSS Conflict, Kannur Crime News, SDPI Coastal March Clash, Kerala Political Violence, Malayalam News, News Malayalam
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



