12
Nov 2026
Thu
12 Nov 2026 Thu
Mumbai Local Train Woman Pushed Off Naigaon Station Loses Left Arm

മുംബൈ: മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം. ആക്രമണത്തില്‍ യുവതിയുടെ ഇടത് കൈ അറ്റുപോവുകയും തലയ്ക്ക് 16 സ്റ്റിച്ചുകള്‍ വേണ്ടിവരുകയും ചെയ്തു. സംഭവത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോറിവിലിയില്‍ നിന്ന് വിരാറിലേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിലാണ് സംഭവം. നൈഗാവ് സ്റ്റേഷനടുത്തുവെച്ചാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

ട്രെയിനില്‍ നിന്ന് കോച്ചുകള്‍ക്കിടയിലേക്ക് വീണ യുവതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ട്രെയിന്‍ എടുക്കുകയും ഇടത് കൈ അടിയറ്റുപോവുകയും ചെയ്തത്. തലയ്ക്ക് 16 സ്റ്റിച്ചുകളുമുണ്ട്.

യാത്രയ്ക്കിടയില്‍ മോശമായി പെരുമാറിയ പ്രതിയെ യുവതി ചെരിപ്പൂരി അടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണം.

മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി

സ്റ്റേഷനില്‍ വെച്ച് യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ റെയില്‍വേ പോലീസ് പിടുകൂടി.

കുടുംബത്തിന്റെ പ്രതിഷേധം: വധശ്രമത്തിന് കേസ് എടുക്കാത്തതില്‍ പോലീസിനെതിരെ കുടുംബം രംഗത്തുവന്നതിനെ തുടര്‍ന്ന് എം.എന്‍.എസ് നേതാക്കള്‍ ഇടപെടുകയും ശക്തമായ വകുപ്പുകള്‍ ചേര്‍ക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത്

‘ബോറിവിലിയില്‍ നിന്നാണ് ഞാന്‍ ട്രെയിന്‍ കയറിയത്. നൈഗാവ് എത്താറായപ്പോള്‍ ഇയാള്‍ എന്നോട് മോശമായി പെരുമാറി. ഞാന്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ പിന്മാറിയില്ല. ഞാന്‍ ചെരിപ്പൂരി അടിച്ചപ്പോള്‍ ഇയാള്‍ തിരിച്ച് എന്നെ അടിക്കുകയും ട്രെയിനില്‍ നിന്ന് തള്ളിയിടുകയുമായിരുന്നു. എന്റെ ജീവിതം തകര്‍ന്നുപോയി. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഞാനാണ്. ഇനി ഒരുകൈ കൊണ്ട് എനിക്ക് എന്തുചെയ്യാന്‍ സാധിക്കും? എനിക്ക് നീതി വേണം, അയാള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം,’ – യുവതി കണ്ണീരോടെ പറയുന്നു.

ട്രെയിനില്‍ നിന്ന് വീണ യുവതിയെ സഹയാത്രികരും ഒരു പൊലീസുകാരനും ചേര്‍ന്നാണ് പ്ലാറ്റ്ഫോമിലേക്ക് കയറ്റിയത്. ഇതിനിടയില്‍ സംഭവസ്ഥലത്തുണ്ടായ ബഹളം മുതലെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്നീട് പൊലീസ് വലയിലാക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ പ്രാരംഭ അന്വേഷണത്തില്‍ വധശ്രമത്തിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കാണിച്ച് കുടുംബം രംഗത്തെത്തി. തുടര്‍ന്ന് എം.എന്‍.എസ് നേതാക്കള്‍ ജി.ആര്‍.പി സീനിയര്‍ ഇന്‍സ്‌പെക്ടറെ കണ്ട് ചര്‍ച്ച നടത്തുകയും, കേസില്‍ കൃത്യമായ ശക്തമായ വകുപ്പുകള്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

Tags: Mumbai Local Train Crime, Naigaon Station Incident, Women Safety Mumbai, Bhayandar GRP, Maharashtra News, Crime News Malayalam, News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക